0%

Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]

Author : Guest Author Read All Parts 90.4K

പോകാനുണ്ടാക്കിയ നേർച്ചക്കോഴി ആയിരുന്നല്ലോ താൻ.

അച്ഛന് തന്റെ മർമമറിയാം. പുള്ളി സ്ഥാനത്തു തന്നെ കൊത്തി. അങ്ങേരുടെ കുരുട്ടു ബുദ്ധി കാരണം താൻ ഈ self financing കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആകേണ്ടി വന്നു.

ഇന്നിപ്പോൾ ഇവിടുത്തെ പരട്ടകളുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിയും വന്നു.

അവന് ചുറ്റുപാടും കാണുന്ന എല്ലാവരോടും ദേഷ്യം തോന്നി. യോഗ്യത ഉണ്ടെങ്കിലും അച്ഛന്റെ കെയർ ഓഫിൽ ജോലിക്ക് കയറിയ മകൻ എന്ന് പരോക്ഷമായി പുച്ഛിക്കുന്ന ഈ പാട്ട കോളേജിലെ അധ്യാപകരോട്..

അവർ തന്നെപ്പറ്റി പറയുന്ന മുള്ളും മുനയും വെച്ച വാക്കുകൾ കേട്ട് വേണ്ടതിനും വേണ്ടാത്തതിനും തന്നെ കുറ്റം പറയുന്ന പിള്ളേരോട്... ഇതിനൊക്കെ കാരണമായ തന്റെ തന്തയോട്... അങ്ങനെ എല്ലാവരോടും.

കണ്ണിൽ കണ്ട പയ്യന്മാർക്കെല്ലാം സസ്പെൻഷൻ കൊടുത്താണ് അവൻ ആ ദേഷ്യം മുഴുവൻ തീർത്തത്.

"അത് വേണ്ടായിരുന്നു മോനെ.. Sem exam ആകാനായതല്ലേ... വിശ്വൻ സാറാണെങ്കി അവർക്കൊരു ചാൻസ് കൂടി കൊടുത്തേനെ. "

ഗോപാലേട്ടൻ മടിച്ചു മടിച്ചു പറഞ്ഞു.

"തന്നോട് വല്ലതും ചോദിച്ചോ? ഇറങ്ങി പോടോ..."

അരവിന്ദ് ആദ്യമായി അയാൾക്ക് നേരെയും ചീറി.

അച്ഛനുമായുള്ള comparison ആയിരുന്നു അയാളെ വല്ലാതെ ചൊടിപ്പിച്ചത്. ഇവിടെ ജോയിൻ ചെയ്ത അന്ന് തുടങ്ങി കേൾക്കുന്നതാണ് 'വിശ്വൻ സാർ ആണെങ്കിൽ അങ്ങനെ ചെയ്തേനെ ഇങ്ങനെ ചെയ്തേനെ ' എന്നുള്ള വർത്തമാനം.

അതു കേൾക്കുമ്പോൾ ഏറ്റവും ദേഷ്യം തോന്നുന്നത് അച്ഛനോട് തന്നെയാണ്. എന്തിനാണ് യാതൊരു എക്സ്പീരിയൻസും ഇല്ലാത്ത തന്നെ പിടിച്ച് ഇങ്ങനെയൊരു പൊസിഷനിൽ ഇരുത്തിയത്?

അതുകൊണ്ടാണ് സ്റ്റാഫിന്റെ സൈഡിൽ നിന്നു പോലും തനിക്കിത്ര hate.

ഇതെല്ലാം ആലോചിച്ചിരിക്കുന്നതിനിടയിലായിരുന്നു മൗര്യയുടെ വരവ്.

അല്പം സങ്കോചത്തോടെയാണെങ്കിലും അവൾ

💬 Comments

View all comments