0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 171.5K

അരവിന്ദ്.

"എന്റെ ദൈവമേ.... തൊടങ്ങി രണ്ടും... നിന്നെ ഞാൻ കൂട്ടിയിട്ടേയില്ല അരവീ... എന്തേലും ചെയ്യ് നീ... മനസമാധാനം മതി എനിക്ക്.. അരു... നീ റെഡി അല്ലേ മോനേ? "

"ഓ... നിങ്ങള് പറയണ പോലെ... ☺️☺️☺️"

അരുണിന്റെ മുഖത്തെ തുടുപ്പ് കണ്ട് അരവിന്ദിന് പോലും ചിരി വന്നു.

"എന്നാലേ... എനിക്കൊരു ആഗ്രഹം ഉണ്ട്.. 😊😊😊"

അതു വരെ ഗൗരവത്തിൽ ഇരുന്നിരുന്ന സരസ്വതി ടീച്ചർ തന്റെ ആഗ്രഹം മൂവരോടും ഉണർത്തിക്കാനായി പുഞ്ചിരിച്ചു.

"അതെന്താണെന്ന് എനിക്ക് ഏകദേശം അറിയാം... എന്നാലും നീ പറ.."

വിശ്വനാഥിന്റെ മുഖത്തുമൊരു ചെറിയ ചിരി പടർന്നു.

"പറയട്ടെ??"

സരസ്വതി പ്രതീക്ഷയോടെ മക്കളെ നോക്കി. അരുൺ ആകാംഷയോടെ പ്രോത്സാഹനം നൽകി. അരവിന്ദ് എന്ത് തേങ്ങ വേണേലും പറ എന്ന മട്ടിൽ ഇരിക്കുകയാണ്.

"നമുക്ക് ഇവന് മൗര്യക്കുട്ടിയെ ആലോചിച്ചാലോ? "

അത് കേട്ടതും അരവിന്ദും അരുണും ഒരുപോലെ ഞെട്ടി.

"അവള് പ്ലസ് ടു പഠിക്ക്യല്ലേ?? 🙄🙄"

ചോദിച്ചത് ആരുണാണ്.

"ഏയ്യ്.. ഡിഗ്രി ആണ്. ഇപ്പോ ഒരു ചടങ്ങ് മാത്രം നടത്തിയാൽ മതി. നമുക്ക് തിരുക്കുടിയിൽ പോയി വിളക്ക് കത്തിക്കാൻ പുതുപ്പെണ്ണായിട്ട് ഒന്ന് വന്നാൽ മാത്രം മതി.

ആഘോഷായിട്ട് നടത്താലൊക്കെ കുട്ടീടെ പഠിപ്പ് കഴിഞ്ഞിട്ടാവാം. നല്ലൊരു കുട്ടിയല്ലേ... ചെറുപ്പം തൊട്ട് കാണുവല്ലേ ഞാൻ... പിന്നെ നല്ലൊരു കുടുംബവും. അവർക്കാണെങ്കിൽ നമ്മുടെ family situation ഒക്കെ നേരത്തേ അറിയാം..."

"അത് നടക്കില്ല. "

ഉയർന്നത് അരവിന്ദിന്റെ ശബ്ദമാണ്.

"എന്താ? നല്ല കുട്ടിയല്ലേ?"

വിശ്വനാഥ് ചോദിച്ചു.

"അതേ.. വളരേ നല്ല കുട്ടിയാണ്. പക്ഷേ, ആ കുട്ടിയെ എനിക്ക് വേണം... "

ഇത്തവണ മൂന്നു

💬 Comments

View all comments