0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 171.5K

പേരും ഒരുപോലെ ഞെട്ടി.

"ഇതിപ്പോ എന്താ പെട്ടന്നൊരു മനംമാറ്റം? അരുണിന്റെ കല്യാണം ആദ്യം നടത്തണത് ഇഷ്ടാവാത്ത കൊണ്ടാണോ?"

അരവിന്ദ് പറഞ്ഞതിന്റെ പൊരുൾ മനസിലായതേയില്ല സരസ്വതിക്ക്.

"അവന്റെ കല്യാണം എപ്പോ വേണമെങ്കിലും നടത്ത്... പക്ഷേ, അത് മൗര്യയുമായിട്ട് വേണ്ട. അവളെ എനിക്ക് വേണം. "

മകന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു വിശ്വൻ. അവൻ അരുണിനെ പോലെ അങ്ങനെ തമാശ പറയുന്നവനല്ല. ഇതും ഉറപ്പോടെ തന്നെയാണ് പറയുന്നത്.

"എന്താ പറയുന്നത് എന്ന് വല്ല ബോധ്യവുമുണ്ടോ? ഈ പറയുന്ന കുട്ടിക്ക് ആകെ 18 വയസേയുള്ളു. നിനക്ക് 28 ഉം. അമ്മ അവളെ അരുണിന് ആലോചിച്ചത് ആ ഒരു കാരണം കൊണ്ട് കൂടിയാണ്.

അവനാകുമ്പോൾ 6 വയസ്സ് വ്യത്യാസമേയുള്ളു. അത് പോലും കൂടുതലാണ് ഈ കാലത്ത്."

വിശ്വൻ പറയുന്നത് കേട്ട് ശരിയാണെന്നു തലയാട്ടി ഇരിക്കുകയായിരുന്നു സരസ്വതി.

"Eww... 10 years difference?? That's creep bro 😮"

അരുൺ അരവിന്ദിനെ നോക്കി പുച്ഛം കാണിച്ചു. അരവിന്ദിനൊരു കുലുക്കവുമുണ്ടായില്ല.

"നിനക്ക് അവളോട് വല്ല ഫീലിങ്സുംഉണ്ടോ?"

"ശേയ്യ്... ഞാനാ ടൈപ്പ് അല്ല...എനിക്കെന്ത് ഫീലിംഗ്സ്.. അതും ആ കൊച്ച് കുട്ടിയോട്?"

അരുണിന്റെ മുഖം ചുളിഞ്ഞു.

"Good for you... By the way.. നിന്റെ വിയറ്റ്നാമി ഗേൾഫ്രണ്ടിന് എത്ര വയസ്സാ? 36 or 39?"

അരവിന്ദ് ഊറിചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവൻ വിളറിപ്പോയി.

"എടാ കുരുത്തംകെട്ടവനെ..."

സരസ്വതി കസേരയിൽ നിന്നെണീറ്റ് അവന്റെ തലക്കൊന്നു കൊട്ടി. അരവിന്ദ് ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചുകൊണ്ട് ദോശ കഴിച്ചു. അമ്മയും അരുണും തമ്മിൽ ഇത് പതിവാണ്.

"ഹായ്യ് നിർത്ത്... അതാണോ ഇവിടെ കാര്യം...? കുട്ടാ..

💬 Comments

View all comments