0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 171.5K

നീയിത് മൗര്യയോട് പറഞ്ഞിട്ടുണ്ടോ?"

വിശ്വൻ രണ്ടു പേരെയും ശകാരിച്ചു കൊണ്ട് അരവിന്ദിനോട് ചോദിച്ചു.

"ഇല്ല."

പതിവ് പോലെ തണുത്ത ഉത്തരം.

"ഹാ... പിന്നെങ്ങനെ ശരിയാകും? നിങ്ങൾ ആദ്യമേ സംസാരിച്ച് തീരുമാനത്തിൽ എത്തിയിട്ടാണ് അവളെ വേണം എന്നൊക്കെയുള്ള സംസാരം എങ്കിൽ ok ആണ്. അതല്ലാതെ പറ്റില്ല.

ആ കുട്ടി ചെറുപ്പമാണ്... അതിന്റെ വീട്ടിൽ പോയി പത്ത് വയസിനു മൂപ്പുള്ള ഒരുത്തനു കെട്ടിച്ചു കൊടുക്കുമോ എന്ന് ചോദിക്കാൻ എനിക്കിത്തിരി മടിയുണ്ട്. "

"So?"

"So, അവള് പറയട്ടെ... നിന്നെ വേണം എന്ന് അവളും പറയട്ടെ. അന്നേരം ഇതാലോചിക്കാം... അല്ലാത്ത പക്ഷം എനിക്കൊരു താല്പര്യവുമില്ല അവളെ നിന്നെക്കൊണ്ട് കെട്ടിക്കാൻ ."

വിശ്വൻ അറുത്തുമുറിച്ചു പറഞ്ഞു.

അരവിന്ദ് ഭാവവ്യത്യാസമൊന്നും കാണിച്ചില്ലെങ്കിലും ഉള്ളിൽ ചെറിയൊരു കനൽ വീണിരുന്നു.

"അവരോട് നമുക്കൊന്ന് സംസാരിക്കായിരുന്നു വിശ്വേട്ടാ... അവനിത്രേം പറഞ്ഞതല്ലേ..."

"എന്റെ പൊന്നു ടീച്ചറേ... ഞാനില്ല ഇതിന്റെ ഇടക്ക് തലയിടാൻ...അവന്റെ കാര്യം അവൻ നോക്കിക്കോളും. "

വിശ്വൻ കൈമലർത്തി. പ്രായവ്യത്യാസം മാത്രമല്ലായിരുന്നു അയാളുടെ മനസിലുണ്ടായിരുന്നത്. അരവിന്ദ് തന്നെപോലെയല്ല. അവന്റെ അമ്മയെ പോലെയുമല്ല. ഒരു മുരടൻ. മൗര്യ അങ്ങനെയല്ല. പാറിപ്പറന്നു നടക്കുന്ന കുട്ടിയാണ്.

ജീവിതത്തിന്റെ dry period ലേക്ക് കടക്കാനുള്ള പ്രായം അവൾക്കായിട്ടില്ല. അവളുടെ ജീവിതം ഈ മുരടന്റെ കൂടെയായാൽ ശരിയാവില്ല.

"പിന്നെ..അമ്മ പറഞ്ഞത് നിസ്സാരമായിട്ടെടുക്കണ്ട. തിരുക്കുടിയിൽ പോണം. അടുത്ത കൊല്ലം വരെ നിനക്ക് സമയമുണ്ട്, നിന്നെക്കൊണ്ട് പറ്റുമെങ്കിൽ അവളോട് കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിക്ക്. ഇല്ലെങ്കിൽ വേറെ ആളെ അവൾക്ക് ആലോചിക്കും...."

അച്ഛന്റെ സംസാരത്തിലെ പുച്ഛം അരവിന്ദിന് മനസിലായെങ്കിലും അവനൊരു ഭാവവും വരുത്താതെ ദോശ കഴിച്ചെണീറ്റ് പോയി.

അച്ഛന്റെ പുച്ഛം

💬 Comments

View all comments