0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 171.8K

understandable ആണ്. ദേഷ്യം തോന്നേണ്ട കാര്യമില്ല. ഈ 28 വയസ്സിനിടക്ക് തനിക്കൊരു കാമുകി പോലും ഉണ്ടായിട്ടില്ല. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണോ??

അല്ല.. ആവശ്യം ഉള്ളതായി തോന്നിയില്ല എന്നതാണ് സത്യം. വളരേ healthy ആയ സ്ത്രീ സൗഹൃദങ്ങൾ തനിക്കുണ്ട്. അതിൽക്കടന്നൊന്നും വേണ്ടതായി തോന്നിയിട്ടില്ല. തന്റെ ലോകം എപ്പോഴും വണ്ടികളും പുസ്തകങ്ങളും മാത്രമായിരുന്നു.

പക്ഷേ, കഴിഞ്ഞ കുറച്ചു കാലമായി ആ ലോകത്തേക്ക് മറ്റൊരാൾ കൂടി കടന്നെത്തിയിട്ടുണ്ട്. മൗര്യ. അച്ഛന്റെ പ്രിയസുഹൃത്ത് രാമചന്ദ്രൻ അങ്കിളിന്റെയും രേഖ ആന്റിയുടെയും ഒറ്റമകൾ.

ചെറുപ്പം തൊട്ട് കാണുന്നെങ്കിലും പൊതുവേ സംസാരിക്കാനുള്ള മടി കാരണം അവളോടും താൻ മിണ്ടിയിട്ടില്ല. പക്ഷേ, കഴിഞ്ഞ കൊല്ലം ഉത്സവത്തിന് വീട്ടിലേക്ക് വന്നപ്പോൾ അവൾ തന്റെ ശ്രദ്ധ പിടിച്ചു പറ്റി.

വെറും പതിനേഴു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി തന്റെ അച്ഛന്റെയടുത്തിരുന്ന് സമകാലീക രാഷ്ട്രീയത്തെ പറ്റി ഇഴകീറി സംസാരിക്കുന്നത് കേട്ടപ്പോൾ അതിശയമാണ് തോന്നിയത്.

പിന്നീടാ സംസാരം ഹിസ്റ്ററിയിലേക്കും ഫിലോസഫിയിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസിലേക്കും വരെയെത്തി. പൊതുവേ കുട്ടികളോട് സംസാരിച്ച് ശീലമുള്ള, ഒരുപാട് അറിവുള്ള അച്ഛൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ അതിശയമില്ല...

പക്ഷേ, മൗര്യ ഞെട്ടിച്ചു കളഞ്ഞു. വല്ലാത്തൊരു impression തോന്നിപ്പോയി അവളോട്.

അവളുടെ അഴകളവുകളിലേക്ക് ചൂഴ്ന്ന് നോക്കാനുള്ള പ്രായമൊന്നും അന്നവൾക്കായിട്ടില്ല. നോക്കാൻ തോന്നിയതേയില്ല....അഴകിനേക്കാളും മേലെയായിരുന്നു അവളുടെ വ്യക്തിത്വം.

താൻ ആദ്യമായി കാണുന്ന ബുദ്ധിമതിയായ പെണ്ണല്ല അവൾ.. ആദ്യമായി കാണുന്ന സുന്ദരിയുമല്ല...പക്ഷേ, ബുദ്ധിയും വിവേകവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ ഒരു പെണ്ണിനെ ആദ്യമായി കാണുകയായിരുന്നു. കഷ്ടകാലത്തിന് തന്റെ പ്രായം ഇച്ചിരി കൂടിപ്പോയി.

അങ്ങനെ ആദ്യമായി ഒരു പെണ്ണിനോട് അടുപ്പം തോന്നി. ശാരീരികമായ ആകർഷണം പലരോടും തോന്നിയിട്ടുണ്ടെങ്കിലും അവരെയൊന്നും

💬 Comments

View all comments