Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
അറിയാൻ തോന്നിയിട്ടില്ല. അടുത്തു ചെന്ന് സംസാരിക്കാൻ തോന്നിയിട്ടില്ല..
അതിൽ പിന്നെയുള്ള ഫാമിലി functions എല്ലാം ഒഴിവാക്കാൻ മടിയായി. അവളെ കാണാൻ വേണ്ടിയുള്ള അവസരങ്ങൾ....
പക്ഷേ, മിണ്ടാൻ സാധിച്ചില്ല. എന്തു മിണ്ടിത്തുടങ്ങണം എന്നറിയില്ലായിരുന്നു. മൗര്യയാണെങ്കിൽ തന്നെ കാണുന്ന മാത്രയിൽ ഭക്തിപുരസരം ഒരു ചിരി സമ്മാനിക്കും. പോകും. അവളെ സംബന്ധിച്ച് താനൊരു വലിയ പുരുഷനാണ്.
അവളെക്കാളും പ്രായമുള്ള ഒരുത്തൻ. മിണ്ടാൻ മടി കാണും....
എന്തായാലും ഇനി അധികം സമയമില്ല. എങ്ങനെയെങ്കിലും അവളോട് സംസാരിച്ചേ പറ്റൂ. അവളെങ്ങാനും ഇഷ്ടമല്ല എന്നു പറഞ്ഞാൽ തനിക്കതു താങ്ങാനാവുമോ??
അല്ല, എന്താടിസ്ഥാനത്തിലാണ് അവൾ തന്നെ ഇഷ്ടമാണെന്ന് പറയേണ്ടത്??? യൗവനത്തിലേക്ക് കാലെടുത്തു വെക്കുന്നേയുള്ളു അവൾ. ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉള്ളൊരു പെണ്ണ്. താനോ?
ഉണ്ടായിരുന്ന ലക്ഷ്യങ്ങളെ പകുതിയിലധികം നേടിയെടുത്ത, മുപ്പതിലേക്ക് കടക്കാനായ ഒരുത്തൻ. ഇനിയിപ്പോ സൗന്ദര്യം കൊണ്ട് പിടിച്ചു നിൽക്കാം എന്ന് വെച്ചാൽ....... തല കഷണ്ടിയായിത്തുടങ്ങി....
അഞ്ചു കൊല്ലം PhD എന്നും പറഞ്ഞു നടന്നതിന്റെ after effect...പിന്നെ പാരമ്പര്യവുമാണ്... അച്ഛനും മുത്തശ്ശനും ഉണ്ട്.
എന്ത് ചെയ്യും ദൈവമേ....
പകുതി മൊട്ടയായ തലയിൽ തടവിക്കൊണ്ട് അവനാലോചിച്ചു.
അപ്പോഴാണ് മുകളിൽ നിന്നൊരു ശബ്ദം കേട്ടത്...
"അരവീ..... ഇങ്ങട്ട് വരൂ..."
മുത്തശ്ശനാണ്. അവന് മുകളിലേക്ക് കയറിച്ചെന്നു.
രണ്ടു കൊല്ലം മുൻപ് വരെ ആൾ ആക്റ്റീവ് ആയിരുന്നു. ഇടക്കൊന്നു വീണു കാൽ ഒന്നുളുക്കി. അതു രണ്ടാഴ്ച കൊണ്ട് ശരിയായെങ്കിലും പിന്നെ താഴേക്ക് വരാതായി. ഇപ്പോൾ മുകളിലെ നിലയാണ് രാജ്യം.
"അല്ലെടാ കുട്ടാ... നീയെങ്ങനെയാ അവളോടിത് സംസാരിക്കാൻ പോണത്?"
അരവിന്ദ് അടുത്തിരുന്നപ്പോഴേക്കും മുത്തശ്ശൻ ചോദ്യമെറിഞ്ഞു. ഇങ്ങേരിത് എങ്ങനെയറിഞ്ഞു എന്ന് അതിശയമൊന്നും അവന് തോന്നിയില്ല. അരുണും
💬 Comments
View all comments