0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 171.5K

എന്താ?"

"അത് എത്ര കൊല്ലം മുന്നേയാ വിശ്വേട്ടാ .... അവളെന്താ എപ്പഴും പുതുപ്പെണ്ണോ?? രണ്ടു പിള്ളേരായി അവൾക്ക്."

"പിന്നെ ചോയ്ക്കുമ്പോ ചോയ്ക്കുമ്പോ പുതുപ്പെണ്ണിനെ കൊടുക്കാൻ അമ്പലത്തിൽ ഇരിക്കണത് ദേവി തന്നല്ലേ... അല്ലാണ്ട് കാമദേവൻ ഒന്നും അല്ലല്ലോ.... 😒😒😒"

വിശ്വന്റെ മറുപടി കേട്ടപ്പോൾ അടുത്തിരുന്നുണ്ണുന്ന രണ്ടു മക്കളും ചിരിച്ചു പോയി. എന്നാലത് കേട്ട് കലിയാണ് വന്നത് സരസ്വതിക്ക്.

"ആ നിങ്ങളിരുന്നു കിണിക്ക്... ഇതേ എന്റച്ഛനും അമ്മയും ഒന്നും ഉണ്ടാക്കി വെച്ച ആചാരങ്ങളല്ല. നിങ്ങടെ മുത്തച്ഛനുണ്ടാക്കിയതാ... ഒരു വട്ടം ചെയ്യാതെ ഇരുന്നിട്ട് എന്താ ഉണ്ടായേ എന്നറിയാലോ.... ഹാ... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..."

"എന്താണ് ടീച്ചറുടെ പ്രശ്നം? പറ. ഞാൻ കേക്കട്ടെ."

വിശ്വൻ സമാധാനത്തോടെ ചോദിച്ചു.

"വിശ്വേട്ടാ... ശാരദേച്ചീടെ മൂന്ന് മക്കളേം കല്യാണം കഴിഞ്ഞു. അതും എട്ടു കൊല്ലം മുന്നേ... ശിവേട്ടന്റേം മക്കളുടെ കഴിഞ്ഞു.. ഒന്നിലും നമുക്ക് പെൺകുട്ടികൾ ഇല്ല...

ഇനിയൊരു പുതുപ്പെണ്ണ് വന്നു വിളക്ക് കൊളുത്തണം എന്നാണെങ്കിൽ അത് നമ്മടെ പിള്ളേരു കൊണ്ട് വന്നിട്ടേ പറ്റൂ. "

"ആ എന്നാ ഇവന്മാര് കെട്ടട്ടെ.... "

വിശ്വന്റെ മറുപടി കേട്ടപ്പോൾ അരുണിന്റെ മുഖത്ത് ചിരിയും അരവിന്ദിന്റെ മുഖത്ത് പിരിമുറുക്കവും നിറഞ്ഞു.

"അമ്മ ഉദ്ദേശിച്ചത് എന്നെ ആണെങ്കിൽ...... നടക്കില്ല... മുന്നേ പറഞ്ഞിട്ടുണ്ട് ഞാൻ.. Abroad പോയി settle ആവാതെ കല്യാണം കളവാണം ഒന്നും പറ്റത്തില്ല.

മിനിമം 32 വയസ്സെങ്കിലും ആകട്ടെ.. അപ്പോ നോക്കാം.."

"Abroad പോണ പരിപാടി ഒഴികെ ബാക്കിയെല്ലാം ok."

വിശ്വനാഥൻ അരവിന്ദന്റെ സംസാരത്തിനു തടയിട്ടു.

"അതെന്റെ ഇഷ്ടം. ഞാൻ തീരുമാനിക്കും."

അവന്റെ ശബ്ദമുയർന്നു. തന്നെ ആരും എതിർത്തു പറയുന്നത് ഇഷ്ടമുള്ള കൂട്ടത്തിലല്ല

💬 Comments

View all comments