0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 171.5K

മാറി.

ഇതു കണ്ട് ആശ്വാസം തോന്നിയ സ്വാമി പൂജകളിൽ നിന്നും തന്റെ ശ്രദ്ധ പേരക്കുട്ടികളിലേക്ക് തിരിച്ചു. മൂവരെയും കൗമാരം വരെ വളർത്തി വലുതാക്കിയത് കുപ്പു സ്വാമി തന്നെയായിരുന്നു.

പക്ഷേ, അവരെ മന്ത്രതന്ത്രാദികൾ പഠിപ്പിക്കാനുള്ള പ്രായമെത്തുന്നതിന് മുന്നേ തന്നെ സ്വാമി ഇഹലോകവാസം വെടിഞ്ഞു.

ഒരു കണക്കിനത് നന്നായി. കൗമാരത്തിലേക്ക് കടന്നതോടെ കുട്ടികളെല്ലാവരും അച്ഛനും മുത്തശ്ശനും ചെയ്യുന്ന ദുർമന്ത്രവാദത്തിന് എതിരായി മാറിയിരുന്നു. അവരെക്കൊണ്ട് പാരമ്പര്യം തുടർന്നു കൊണ്ടുപോകാനാവില്ല എന്നവർ തുറന്നു പറഞ്ഞു.

ദുർമന്ത്രവാദം കാരണം കുടുംബത്തിനുള്ള ചീത്തപ്പേര് തന്നെ കാരണം.

ശങ്കുണ്ണിയും ദമയന്തിയും ഇക്കാരണം കൊണ്ട് കണക്കറ്റ് ദുഃഖിച്ചെങ്കിലും മക്കളെ നിർബന്ധിച്ചു തങ്ങളുടെ വഴിക്ക് കൊണ്ടു വരാൻ ശ്രമിച്ചതേയില്ല..

അതിന് അച്ഛനോടും അമ്മയോടും അവർക്ക് കടപ്പാടുണ്ടായിരുന്നു താനും.

അതു കൊണ്ട് തന്നെയാണ് ഡോക്ടർമാർ ആയി മാറിയ ശിവശങ്കരനും ശാരദയും കോളേജ് അധ്യാപകനും സ്ഥാപകനുമായ വിശ്വനാഥനും അച്ഛന്റെ നിർദേശമനുസരിച്ച് ഇരുപത്തിയൊന്നു കൊല്ലം കൂടുമ്പോൾ മുത്തശ്ശന്റെ ജന്മസ്ഥലമായ തിരുക്കുടിയിൽ പോയി കുടുംബദേവതക്ക് മുന്നിൽ വിളക്ക് പ്രാർത്ഥിക്കുന്നത്.

↔️↔️↔️↔️↔️↔️↔️↔️↔️

30-03-2019 - kerala.

"നോക്ക്യേ, തിരുക്കുടിയിൽ പോണ്ടത് അടുത്ത വർഷം ആണത്രേ.... ശാരദേച്ചി പറഞ്ഞപ്പഴാ ഞാനറിഞ്ഞേ..."

സരസ്വതി ടീച്ചർ അല്പം അധിയോടെ പറഞ്ഞപ്പോഴും വിശ്വനാഥൻ സാറിന് കുലുക്കമൊന്നുമുണ്ടായില്ല.

"ആ..അടുത്ത കൊല്ലം അല്ലേ.. പോയിട്ട് വരാം.. അതിനെന്താ?"

"ഹെന്റെ പൊന്നു മനുഷ്യാ... നിങ്ങടെ കുടുംബത്തിലെ ആചാരം കൂടി ഞാനോർത്തു വെച്ചു ചെയ്യണം എന്ന് പറഞ്ഞാൽ അതിച്ചിരി കൂടുതൽ ആണേ... ചുമ്മാ അങ്ങ് പോയാ പോര. പുതുപ്പെണ്ണും വേണം. "

"എന്തോന്ന് പുതുപ്പെണ്ണ്?? രേഷ്മയെ കൊണ്ടോകാം.... കഴിഞ്ഞ വട്ടം പോയപ്പോ അവളെയല്ലേ കൊണ്ട് പോയത്... അതിനിത്ര പേടിക്കാൻ

💬 Comments

View all comments