Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
കഴിയണ വരെ എന്റെ കുട്ടി കൂടെത്തന്നെ നിക്കണം... "
കുഴിയിലേക്ക് കാലും നീട്ടിയിരിക്കണ മനുഷ്യനാണ്... വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അതങ്ങ് സാധിച്ചു കൊടുത്തേക്കാം... ഇനീപ്പോ തന്റെ പൂജ കൊണ്ട് കൊച്ച് മോന് പെണ്ണ് കിട്ടണം എന്ന ആഗ്രഹം എങ്ങാനും മനസിലുണ്ടെങ്കിൽ അതങ്ങ് നടത്തിക്കൊടുക്കാം എന്ന തോന്നലിൽ അരവിന്ദൻ തലയാട്ടി.
മുത്തശ്ശനെയും കൂട്ടി ട്രിപ്പ് പോകുകയാണ് എന്ന് കള്ളവും പറഞ്ഞു രണ്ടാളും വീട്ടിൽ നിന്നിറങ്ങി. വീട്ടിൽ നിന്നും പത്ത് കിലോമീറ്റർ മാറിയുള്ള ആ തെങ്ങിൻതോപ്പിലേക്ക് എത്തിയതും മുത്തശ്ശൻ പണ്ടത്തെ പോലെ ചാർജ് ആയി..
പുള്ളിക്കാരന്റെ നിർദേശം അനുസരിച്ച് എല്ലാം നേരത്തെ തന്നെ സെറ്റ് ചെയ്തിരുന്നു അരവിന്ദൻ. എങ്കിലും മുത്തശ്ശൻ പൂജ തുടങ്ങിയത് മൂന്നു ദിവസത്തെ കർമങ്ങൾ കഴിഞ്ഞാണ്.
അന്ന് തുടങ്ങി ഏഴുദിവസം നിർത്താതെ പൂജയായിരുന്നു. അച്ഛന്റെ കയ്യിൽ നിന്നും പഠിച്ചെടുത്ത പൂജാവിധികളെല്ലാം ശങ്കുണ്ണി തെറ്റാതെ ചെയ്തു. ഉണ്ണാതെ ഉറങ്ങാതെ തനിക്കു വേണ്ടി തന്റെ അച്ഛൻ ചെയ്ത പടി തന്റെ പേരക്കുട്ടിക്ക് വേണ്ടി ചെയ്ത് കൊടുക്കാൻ സാധിക്കണേ എന്നയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
അച്ഛന്റെ കൂടെ അനേകം ഉഗ്രപൂജകൾക്ക് കയ്യാളായി നിന്നിട്ടുള്ളത് കൊണ്ട് ശങ്കുണ്ണിക്ക് ഏഴു ദിവസം നിർത്താതെയുള്ള പൂജ ഒരു പ്രശ്നമല്ലായിരുന്നു. എന്നാൽ അങ്ങനെ ആയിരുന്നില്ല അരവിന്ദിന്റെ അവസ്ഥ.
ഉറക്കമില്ലായ്മയും വിശപ്പും അവനെ തളർത്തി. മുത്തശ്ശന്റെ ആഗ്രഹമല്ലേ എന്ന് പറഞ്ഞു കൂട്ട് നിന്നെങ്കിലും എന്തെങ്കിലും ഫലമുണ്ടാകും എന്നൊന്നും അവനോർത്തിട്ടില്ല. ആദ്യത്തെ മൂന്നു ദിവസം അതികഠിനമായിരുന്നെങ്കിലും പിന്നീടവൻ അതുമായി പൊരുത്തപ്പെട്ടു.
അങ്ങനെ ഏഴാം ദിവസമായി.
ഹോമം കഴിഞ്ഞ് കിട്ടിയ ഭസ്മം മുത്തശ്ശൻ അവന് നേരെ നീട്ടി. അച്ഛൻ തനിക്ക് പറഞ്ഞു തന്ന
💬 Comments
View all comments