0%

Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]

Author : Guest Author Read All Parts 71.6K

അവളൊന്നും വിട്ടു പറയാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

ഒടുവിൽ അദ്ദേഹം ആരുമസന്താനത്തോട് തന്നെ സംസാരിക്കാൻ തീരുമാനിച്ചു.

'അല്ലയോ മകനേ... നിനക്കിത്രേം നല്ലൊരു പെണ്ണിനെ കെട്ടിച്ചു തന്നിട്ടും എനിക്കൊരു കുഞ്ഞിക്കാല് കാണിച്ച് തരാൻ നിനക്കാവുന്നില്ലേ... '

എന്ന് അദ്ദേഹം തന്റെ മകനോട് ചോദിച്ചു.

അച്ഛന്റെ ചോദ്യം കേട്ടതും ശങ്കുണ്ണി കരഞ്ഞു പോയി...

'അവളെന്നെ കാണുന്നതും ഏഴടി മാറി നിൽക്കുന്നച്ഛാ 'എന്നുള്ള അവന്റെ മറുപടി കേട്ടപ്പോൾ താൻ വിചാരിച്ചതു തന്നെ നടന്നല്ലോ ദൈവമേ എന്ന് നെഞ്ചിൽ കൈവെച്ചു സ്വാമി.

'വാഴയെ പണ്ണാൻ നിനക്കറിയാമല്ലോ ഒരു പെണ്ണിനെ വളക്കാൻ പറ്റൂലേ മുതുക്കേ' എന്നും പറഞ്ഞ് കാലുയർത്തി ഒരു ചവിട്ട് കൊടുക്കാൻ തോന്നിയെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു. ഒന്നേയുള്ളൂ തനിക്ക്... ഒലക്കക്കടിക്കാൻ മാത്രം പിള്ളേരില്ല.

പേരക്കിടാവിനെ വേണം എന്നത് തന്റെ ആവശ്യമാണ്. അതിന് വേണ്ടി താൻ തന്നെ പ്രവർത്തിക്കണം.

അങ്ങനെ കുപ്പുസ്വാമി ആദിഭൈരവി ദേവിയെ ധ്യാനിച്ചു കൊണ്ട് പൂജാമുറിയിലേക്ക് കയറി. മൂന്നു ദിവസത്തെ പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ സ്വാമി ശങ്കുണ്ണിയെയും വിളിച്ചു കൊണ്ട് വീണ്ടും അകത്ത് കയറി.

പിന്നീടൊരു ഏഴു ദിവസം നിർത്താതെയുള്ള കർമങ്ങളായിരുന്നു...

കോഴിയുടെയും ആടിന്റെയും കാളക്കൂറ്റന്റെയും ചോരയാൽ ആദിഭൈരവി ദേവിയുടെ വിഗ്രഹം അഭിഷേകം ചെയ്യപ്പെട്ടു.

ചോരയും കുങ്കുമവും ചന്ദനവും പൂശി രൗദ്രഭാവത്തിലിരിക്കുന്ന ദേവിയുടെ വിഗ്രഹം.... അതിന് ചുറ്റും കത്തിച്ചു വെച്ചിരിക്കുന്ന പതിനാറു നിലവിളക്കുകൾ.... അതിലൊന്ന് പോലും കെടാൻ പാടില്ല..

അത് ശങ്കുണ്ണിയുടെ ഉത്തരവാദിത്തം. ഇടക്ക് കുളിക്കാനും കഴിക്കാനും മാത്രമായി ഒന്നു പുറത്തിറങ്ങാം. അത്ര തന്നെ.

പക്ഷേ, കുപ്പുസ്വാമിക്ക് അതു പോലും പറ്റില്ല... ഏഴു ദിവസം ഉണ്ണാതെ, ഉറങ്ങാതെ,കുളിക്കാതെ, മുള്ളാതെയുള്ള പൂജ..

ഏഴാം

💬 Comments

View all comments