Chapter Title : ദമയന്തിപ്പൂട്ട് 2 [നളിനി രമണൻ]
ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ഉടലൊന്നാകെ വിറക്കാൻ തുടങ്ങിയിരുന്നു. ശക്തി തരാൻ ദേവിയോട് പ്രാർത്ഥിച്ചു കൊണ്ട് പൂജ തുടർന്നു.
തനിക്ക് വേണ്ടിയാണല്ലോ അച്ഛനിങ്ങനെ കഷ്ടപ്പെടുന്നത് എന്നോർത്തപ്പോൾ ശങ്കുണ്ണിയുടെ കണ്ണുകൾ ധാരധാരയായി ഒഴുകി.
ഏഴാം നാൾ രാത്രി പതിനൊന്നു മണിക്ക് പൂജ അവസാനിച്ചു. കുപ്പു സ്വാമി കുളക്കടവിലേക്ക് നടന്നു.
കുളിച്ചീറനായി വന്ന് ശങ്കുണ്ണിയുടെ കയ്യിൽ ഒരു ചുവന്ന ചെപ്പ് പിടിപ്പിച്ചു.
"അവളെ പ്രാപിക്കണമെന്ന് തോന്നുന്ന ദിവസങ്ങളിൽ മാത്രം ഈ ഭസ്മം ഒരു നുള്ളെടുത്തു നാവിൽ വെക്കണം. എന്നിട്ട് അവളുടെ പേരും നാളും മൂന്നു വട്ടം ഉരുവിടണം. പിന്നെയെല്ലാം അമ്മ നോക്കിക്കോളും. "
"ശരിയച്ഛാ...."
ശങ്കുണ്ണി തൊഴുതു.
"ഇതൊരു കാരണവശാലും ആരുമറിയരുത്.. പ്രത്യേകിച്ച് ആ പെണ്ണ്... അതോടെ ഈ ചൊല്ലിയ മന്ത്രങ്ങളുടെ ശക്തി ഇല്ലാതാകും.മനസിലാവണിണ്ടോ???"
"ഉവ്വ്... മനസ്സിലായി..."
ശങ്കുണ്ണി കുനിഞ്ഞു.
"ഇത് നിനക്കുള്ളതാണ്... അവളെ കാണുന്ന പാടെ ആവേശം ചോർന്നു പോകാതിരിക്കാൻ.... 😤😤😤"
അത് കേട്ടതും ശങ്കുണ്ണിയുടെ മുഖത്ത് ലജ്ജ പരന്നു... ഈ അച്ഛന്റൊരു കാര്യം...
"ചിരിക്കുന്നോ....! ശുംഭൻ!!! അടുത്ത കൊല്ലം ഈ സമയത്ത് എനിക്കൊരുണ്ണിയെ വേണം.. അതിനാണ് ഞാനീ പാടെല്ലാം പെട്ടത്..."
"ശരിയച്ഛാ..."
ശങ്കുണ്ണി വീണ്ടും തൊഴുതു തിരിഞ്ഞു.
"നിൽക്കാ... ഒരു സാധനം കൂടിയുണ്ട്..."
സ്വാമി എന്തോ ഓർത്തിട്ടെന്ന പോലെ വീണ്ടും വിളിച്ചു.
"ആദ്യ സംഗമത്തിന് ശേഷം ഇത് അവളുടെ അരയിൽ കെട്ടി കൊടുക്കണം."
അതു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്വരത്തിലൊരു വിങ്ങൽ നിറഞ്ഞു.
"അത്രയും കാഠിന്യമേറിയ മന്ത്രതന്ത്രാദികളാണ് അവളിൽ നിന്നോട് ആകർഷണം ഉണ്ടാക്കാൻ പോകുന്നത്... ഓരോ തവണ സംഗമിക്കുമ്പോഴും അവളിലെ ഊർജം ക്ഷയിക്കും, തളരും. ആരോഗ്യമില്ലാതാകും.
അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഈ ഏലസ്സ്.
💬 Comments
View all comments