Chapter Title : ദർശന 2 [Thomas Alva Edison]
ന്റെ അമ്മ എന്തായിരുന്ന് പ്രകടനം ന്നോ….കേറി പൊളിക്കുവായിരുന്നു…."
"നിനക്കിത് കിട്ടില്ലാന്ന് തോന്നണിണ്ടോ…"
"ഹഹ… കിട്ടില്ലാന്ന് ഒറപ്പല്ലേ….. പറ്റിന്ന പോലെ ചെയ്യാ ല്ലേമ്മ…."
"എൻക് ഒറപ്പാ… നിൻക്കിത് കിട്ടും….ന്റെ മുഖോം ഓർത്ത് പ്ലേ ചെയ്തോ…."
"അയ്യടാ ന്നിട്ട് വേണം ഞാൻ തൂറി പെരങ്ങാൻ….ന്നാ ഞാൻ വെക്കുവാ… കൈഞ്ഞിട്ട് വിളിക്കാം…."
"മ്മ്… കേറി പൊളിക്ക് എഡി…."
ഇത്രേം നേരമുള്ളതിനേക്കാൾ കൊറച്ചൂടി കോൺഫിഡന്റ്സ് വന്നത് പോലെ തോന്നി….ന്റെ ഗിറ്റാറിൽ എനിക്ക് കോൺഫിഡന്റ്സ് ണ്ട്… പക്ഷേ പാട്ടിൽ ല്ല….. ന്റെ പേര് വിളിച്ചു….ശരിക്കും നല്ല പേടിണ്ട്….ഓഡിറ്റോറിയം മുഴുവൻ ആളുകളിണ്ട്….. ന്റെ വിരലുകള് മരവിച്ച അവസ്ഥേലായി…. ലാസ്റ്റ് രണ്ടും കല്പ്പിച്ചു ഞാൻ കേറി അങ്ങ് തൊടങ്ങി….A R റഹ്മാൻ ന്റെ മ്യൂസിക്കിൽ ശ്രേയഗോഷാലും,നരേഷ് അയ്യറും കൂടി പാടിയ മുൻപേ വാ സോങ് അങ്ങ് അലക്കി….കഴിഞ്ഞ മൂന്ന് കണ്ടസ്റ്റന്റ്സും റോക്കിങ് സോങ് പാടി ഗാല്ലറി ഇളക്കി മറിച്ചിരുന്നു….. മെലഡി മതിയെന്നുള്ളത് കുഞ്ഞൂന്റെ അഭിപ്രായം ആയിരുന്നു….. ഞങ്ങൾ 5 പേരുടേം കഴിഞ്ഞു….എല്ലാരും ഫുഡ് കഴിക്കാനായി പിരിഞ്ഞു…. കുറേ പേര് വന്നു കൺഗ്രാറ്റ്സ് ഒക്കെ പറഞ്ഞിട്ട് പോയി…. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെർഫോമൻസ് അരുൺ നീലകണ്ഠന്റെ ആയിരുന്നു…… മൂപ്പരെ എല്ലാരും വന്നു അഭിനന്ദനം അറിയിക്കുന്നുമുണ്ട്… ഉറപ്പായി പുള്ളിക്ക് തന്നെ ഫസ്റ്റ്… ഞങ്ങൾ നല്ല കമ്പനി ആയി….കുറേ സംസാരിച്ചു….5 പേരും ഒരുമിച്ച് ഗാലറിയിൽ ഇരിക്കുവാണ്……കിട്ടില്ലാന്ന് ഉറപ്പാണെങ്കിലും എന്തോ ഒരു നെഞ്ചിടിപ്പ്….പെട്ടെന്ന് അന്നൗൺസ്‌മെന്റ് വന്നു….
"ഗെയിം ഓഫ് ത്രോൺസ് 2019….ദി വിന്നർ ഈസ് ഗൗതം മേനോൻ….."
ന്റെ കിളി പോയി….പടച്ചോനെ ഞാൻ കേട്ടത് തെറ്റീട്ടൊന്നും ല്ലാലോ….ല്ല ഞാൻ തന്നെ….എല്ലാരും വന്നെന്നെ അഭിനന്ദിക്കാൻ തൊടങ്ങി….
"കൺഗ്രാറ്റ്സ് ഗൗതം….ഞാൻ പറഞ്ഞില്ലേ നിനക്ക് കിട്ടുമെന്ന്…"
"താങ്ക്യു അരുണേട്ടാ…"
പുള്ളി എന്നെ കെട്ടിപ്പിടിച്ചു… ഇങ്ങേരിത് എപ്പോ പറഞ്ഞ് എനിക്ക് കിട്ടും ന്ന്… മൂപ്പരുടെ മുഖൊന്നു കാണണം മഹേഷിന്റെ പ്രതികാരത്തിൽ ദിലീഷ് പോത്തൻ താങ്ക്സ്
💬 Comments
View all comments