Chapter Title : ദർശന [Thomas Alva Edison]
ഇത്ര കാര്യം ആക്കേണ്ടതുണ്ടോന്ന്….അയാൾ അപ്പം തന്നെ ഫോൺ വെച്ച്… ഇയാളോട് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് തോന്നിക്കാണും…."
"അല്ലേലും എന്റെ അച്ഛനെ എനിക്ക് അറിഞ്ഞൂടെ… ഭാഗ്യം അപ്പോ അവൾ പറഞ്ഞതൊന്നും അറിഞ്ഞില്ലല്ലോ… ആശ്വാസമായി…" അമ്മേന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഞാൻ ശ്രദ്ധിച്ചു….
"ഹേ മിസ്സിസ് പത്മാവതി അതും പറഞ്ഞു കൊടുത്തോ "....
"ഡാ സോറിയെടാ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതാ… മൂപ്പര് എന്തൊരു ചിരി ആയിരുന്നെന്നോ ഈ അടുത്തൊന്നും അങ്ങേരു ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല ഹാ ഹാ…"
എനിക്ക് ദേഷ്യം ഇറച്ചു കയറി… അമ്മമാർ എന്ത് അറിഞ്ഞാലും കൊഴപ്പൊല പഷേ അച്ഛൻ അറിഞ്ഞാൽ അതൊരു നാണക്കേട് ആണ്….
"എന്തൊരു അമ്മയാടോ… ഇനി എന്തേലും പറയാൻ വാ… നിങ്ങളുടെയും കുറേ രഹസ്യം ന്റെ കയ്യിൽ ണ്ടെന്ന് ഓർക്കണം….പണി വരുന്നുണ്ട് അവറാച്ചാ….."
ഞാൻ പിന്നെ ഒന്നും കഴിക്കാൻ നിന്നില്ല… നേരെ പോയി കട്ടിലിലേക്ക് വീണു……ആ അഹങ്കാരി അവള് കാരണമാണ് ഞാൻ ഈ നാണം കെട്ടത്… ഇതിന് നിനക്കൊരു പണി ഞാൻ തരുന്നുണ്ട് മോളെ….
….……… ഇതേ സമയം അവളുടെ വീട്ടിൽ….……...
"നീ എന്ത് പണിയാ കാണിച്ചേ മോളെ….. എന്തൊക്കെ ആയാലും ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുന്നേ.. ആ കുട്ടി എന്താ വിചാരിച്ചു കാണുവാ….ഒന്നൂലേലും നിന്നെക്കാൾ ഒന്ന് രണ്ട് വയസ്സ് മൂത്തത് അല്ലേ….അതും നിന്റെ കൂട്ടുകാരികളുടെ മുന്നിൽ വെച്ച് കളിയാക്കിയത് തീരെ ശരിയായില്ല….."
"ഓയ് വീണ ചേച്ചി അപ്പോ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ… അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചിട്ട് ആണ് അയാൾ പറഞ്ഞത്… എന്റെ മനസിക്കാവസ്ഥ ഒന്ന് മനസ്സിലാക്കിയേ….."
"മോളെ നിന്നേ എനിക്ക് അറിയില്ലേ.. നിനക്കിതൊന്നും ഒരു പ്രശ്നോം ഇല്ലെന്ന് എനിക്കറിയാം….നീ ഗേൾസ് സ്കൂളിൽ പഠിക്കുമ്പോൾ ചെയ്ത് വെച്ചിരിക്കുന്നത് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം…….നീ അത് വിട് മോളെ എന്താ കാര്യം…. ന്താ മോളെ ആരേലും സെറ്റ് ആയോ…"
"ഈ അമ്മയ്ക്ക് എന്താ അങ്ങനെ ആരേലും ണ്ടേൽ ഞാൻ അമ്മേനോട് വന്ന് പറയില്ലേ….എന്തോ അയാൾ കൊറച്ചു ഷോ കാണിച്ചത് പോലെ തോന്നി… ആ ദേഷ്യത്തിന് പറഞ്ഞതാ… എന്തായാലും പുള്ളീടെ ഗിറ്റാർ പ്ലെയിങ്
💬 Comments
View all comments