Chapter Title : ദർശന [Thomas Alva Edison]
മമ്മാ വേറെ ലെവൽ പറയാതിരിക്കാൻ പറ്റില്ല…… വാരണം ആയിരത്തിലെ ഒരു സോങ് ഇല്ലേ നെഞ്ചുക്കുൾ പെയ്തിടും….സൂര്യ ആ ട്രെയിൻ ഇൽ നിന്ന് പാടുന്ന സോങ് പുള്ളി ആ പാട്ട് പാടി….ഓ മമ്മി it was amazing….പെൺപിള്ളേർ ഒക്കെ എന്നാ നോട്ടം ആന്നോ….പിന്നെ ആ സോങ് ഉള്ള സിനിമേലെ ഡയറക്ടറെ പേരും ഈ ചെക്കന്റെ പേരും ഒന്നാ….ഗൗതം മേനോൻ……"
" ആരതി ഗൗതം മേനോൻ….കൊള്ളാലെ…."
"ഓഹ് അങ്ങനെ ഇപ്പം കൊള്ളണ്ട….. ഹ്മ്മ് "....... ഇതേ ചോദ്യം വരുന്ന വഴിക് കൂട്ടുകാരും ചോദിച്ചു നിനക്ക് എന്തിന്റെ കേടാ ഞാൻ ആണെങ്കിൽ കണ്ണും പൂട്ടി ഓക്കേ പറഞ്ഞേനെ എന്ന്….. ദേ ഇപ്പം അമ്മേം…..
"ഓ വേണ്ടടി….. അച്ഛന് നായർ വിട്ട് ഒരു കളി ഇണ്ടാകില്ല….എന്തിനാ വെറുതെ അവസാനം വിഷമിക്കുന്നേ….ഞാൻ തന്നെ കുറച്ചു താണ നായർ ആന്ന് പറഞ്ഞു നിന്റെ അമ്മൂമ്മ എന്നും പറയുമായിരുന്നു…."
"ഓ കേക്കണ്ട ഈ ജാതി പറച്ചില്….ഹലോ എന്താ പറഞ്ഞെ വിഷമിക്കണ്ടാ എന്നോ…… എന്റെ അച്ഛന്റെ പേര് രാജീവൻ എന്നാണെന്ന് എനിക്ക് ഒരു ഡൗട്ടും ഇല്ല…."
" ഓ ഈ അസത്ത്…….എന്തായാലും ഒരു സോറി പറഞ്ഞേക്ക്….. ഇല്ലെങ്കിൽ മോളെ വളർത്ത് ദോഷം ആണെന്നെ ആ കുട്ടി വിചാരിക്കൂ…… നിന്നേ വാരിക്കോരി ലാളിച്ചതിന്റെ കൊറച്ചു വാശിയും ദേഷ്യവും ഒക്കെ നിനക്ക് ഉണ്ടെങ്കിലും മോള് ആയിട്ട് ഒരാളേം ഇത് വരെ മോശായിട്ട് പറഞിട്ടില്ലല്ലോ…. "
"ഓ നോക്കാം…." മമ്മിയോട് അത് പറയുമ്പോഴും സോറി എന്റെ പട്ടി പറയും എന്ന മൈൻന്റിൽ ആയിരുന്നു ഞാൻ…..
" നല്ല മോള്….എങ്കി വാ കുഞ്ഞു… എനിക്ക് കുറച്ചു തേങ്ങ ചിരവി താ… മമ്മീടെ കൈക്ക് തീരെ വയ്യ….. "
"എന്തുവാ അമ്മാ….മ്മ് നടക്ക്……"ഞാൻ അമ്മയുടെ പുറകെ നടന്നു…….
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
ഞാൻ രാവിലെ കുറച്ച് നേരത്തെ ഓമുവിന്റെ വീട്ടിലേക് പോയി… ഞാൻ പോവുമ്പോൾ അവൻ നീ എഴുന്നേറ്റ് പോലും ണ്ടായിരുന്നില്ല… മൈരനേം ചവിട്ടി എഴുന്നേൽപ്പിച്ചു അവനേം കൂട്ടി പെട്ടെന്ന് ഇറങ്ങി…….പോകുന്ന വഴി അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു….എന്തോ അവനോട് പറഞ്ഞില്ലെങ്കിൽ അതൊരു വീർപ്പു മുട്ടൽ ആണ്….അതിപ്പോൾ എത്ര നാറിയ
💬 Comments
View all comments