Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]
കൊണ്ട് ഞാൻ പതുക്കെ ഒരു ജഗ്ഗിൽ വെള്ളവും ഒരു ഗ്ലാസ്സും കൊണ്ട് ചേച്ചിയുടെ റൂമിലെത്തി അതവിടെ വച്ചിട്ടു തിരിച്ചു പോന്നു. സംഭവങ്ങളുടെ കിടപ്പ് വശം അറിയാത്ത കൊണ്ടും കസെറ്റ് കൊണ്ട് വന്ന് ഇവിടെയിരുന്നു കണ്ടതിന്റെ ഒരു തെറ്റ് എന്റെ ഭാഗത്തുള്ളത് കൊണ്ടും ഞാൻ നൈസായിട്ട് എന്റെ ബാഗ് ഒക്കെ പാക്ക് ചെയ്തു. സീൻ ആയാൽ തടിയൂരണമല്ലോ.
ടാ, വന്ന് ചായ കുടിക്കടാ. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വിളി വന്നു. ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി വന്നു. ചേച്ചി ഡൈനിംഗ് ടേബിൾിൽ ഇരിക്കുവായിരുന്നു. വന്ന സാരി പോലും മാറിയിട്ടില്ലായിരുന്നു
ഡേ - കുഞ്ഞമ്മേ, ചായ ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. മണി നാലാകുന്നതല്ലേയുള്ളൂ. പിന്നെ ചോദിക്കാമോ എന്നറിയില്ല. ദേഷ്യമൊക്കെ മാറിയോ.
മേഴ്സി - എന്റെ ദേഷ്യത്തിന്റെ കണക്കെടുക്കാനാണോ ടാ നീയിവിടെ ഇരിക്കുന്നതു. പിന്നെ ആരാടാ നിന്റെ കുഞ്ഞമ്മ. ഇവിടെയുള്ളപ്പോ ചേച്ചി ന്നു വിളിക്കണം എന്നല്ലേ പറഞ്ഞേക്കുന്നത്.
ഡേ - അത് ശെരിയാ. ഞാൻ ചേച്ചി ന്നു തന്നെ വിളിച്ചോളാം. ഇനി അതിന്റെ പേരിൽ ബഹളമൊന്നും വേണ്ട. രാത്രി വരാനിരുന്ന ചേച്ചി എന്താണ് ഇത്ര നേരത്തേ?
മേഴ്സി - ദേഷ്യം ഒക്കെ പോയെടാ. എത്ര വർഷമായി. നാട്ടിൽ നിന്നും മാറി ഇങ്ങ് വന്നതോടെ ഇതൊക്കെയങ്ങ് ശീലമായി.
ഡേ - ദേ തലയും വാലുമില്ലാതെ സംസാരിക്കരുത്. രാവിലെ ചിരിച്ചും കളിച്ചും പോയിട്ട് ഇപ്പോ കലിപ്പിച്ചു കയറി വന്നിട്ട് ഇങ്ങനൊക്കെ പറഞ്ഞാൽ എനിക്കു എന്തു തേങ്ങയാണ് മനശിലാവുന്നത്. അത് കൊണ്ട് മനുഷ്യന് മനസിലാവുന്ന രീതിയിൽ പറ ചേച്ചി. എന്നതാ ഇതിനും മാത്രം വിഷമം.
ഇതും
💬 Comments
View all comments