0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 340.8K

❤️ഡിയർ ഫോളേവേഴ്സ്….

ഞങ്ങളുടെ പുതിയ വീഡിയോയിലേക്കു സ്വാഗതം…….❤️

ഇന്നലെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി പോസ്റ്റ് ചെയ്ത പുതിയ വീഡിയോയുടെ കമന്റുകൾ നോക്കുകയായിരുന്നു രമ്യ…

അച്ചു വന്നിട്ടില്ല… സാധാരണ അവന്റെ കൂടെ ഒരുമിച്ചിരുന്നാണ് കമന്റുകൾ നോക്കുന്നതും മറുപടി കൊടുക്കുന്നതും..

“ ഫൺ ടൈം രച്ചൂസ്…” എന്ന പേജ് ക്രിയേറ്റ് ചെയ്തതും വീഡിയോയ്ക്കുള്ള ഓരോ കണ്ടന്റ് കണ്ടു പിടിക്കുന്നതും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതും ഒക്കെ അച്ചുവാണ്…

പത്തു പതിനയ്യായിരം ഫോളോവേഴ്സ് ഒക്കെയുണ്ട്. പക്ഷേ, ഇതുവരെ അതിൽ നിന്നു വരുമാനമൊന്നും ആയിട്ടില്ല…

നാളെ നമുക്കത് സാധിക്കും എന്നാണ് അച്ചുവിന്റെ പക്ഷം.

സാധിക്കുമായിരിക്കും….

അതിനു വേണ്ടി അവൻ പറയുന്നതു പോലെ നിന്നു കൊടുക്കുന്നു… അഭിനയിക്കുന്നു…

അല്ലെങ്കിലും അഭിനയത്തിന്റെ ബാലപാഠങ്ങൾ അറിഞ്ഞിട്ടാണോ എല്ലാവരും ഈ പണിക്കിറങ്ങുന്നത്…

ഇന്നും ഉണ്ട് കുറച്ചു മുഖമില്ലാത്ത ഞരമ്പുരോഗികളുടെ വൃത്തികെട്ട കമന്റുകൾ…

അമ്മയും മകനും ആണെന്ന വിചാരമില്ലാത്ത തെണ്ടിപ്പരിഷകളുടെ കണ്ടാലറയ്ക്കുന്ന കമന്റുകൾ..

കോമഡി കണ്ടന്റ് റീൽസിൽപ്പോലും ഇത്തരം വൃത്തികേട് എഴുതിവിടുന്ന മലയാളികളുടെ സദാചാരബോധത്തെക്കുറിച്ച് ഓർത്തപ്പോൾ രമ്യയ്ക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു…

പാവം അച്ചു… !

ഇതൊക്കെ കാണുമ്പോൾ അവന് ഉള്ളിൽ വിഷമവും സങ്കടവും ഉണ്ടെന്ന് തനിക്കറിയാം..

അവനത് പുറത്തു കാണിക്കാത്തത് തനിക്കും കൂടി വിഷമമാകും എന്ന് കരുതിയാണെന്നും തനിക്കറിയാം..

സത്യത്തിൽ രമ്യയ്ക്ക് റീൽസ് ചെയ്യാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല..

അച്ചു, കോഡിംഗ് കോഴ്സ് ചെയ്യുന്ന സമയത്ത് ഒരു പ്രമോഷൻ വീഡിയോയിൽ വോയ്സ് ചെയ്തത് രമ്യയായിരുന്നു..

അതും അവന്റെ ഒറ്റ നിർബന്ധം കാരണം…

അമ്മയുടെ ശബ്ദം അടിപൊളിയായിരുന്നു , എന്നായിരുന്നു അവന്റെ വാദം.

അതു കേറിയങ്ങ് കൊളുത്തി..

വീഡിയോയേക്കാൾ കൂടുതൽ

💬 Comments

View all comments