Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
പ്രതികരിച്ചത് ഇങ്ങനെയായിരുന്നു…
“ അല്ലെങ്കിലും അമ്മയെ കണ്ടാൽ , എന്നെപ്പോലെ ഒരു മോനുണ്ടെന്ന് ആരാ പറയുക… ?”
അത് സത്യമായിരുന്നു , എന്ന് രമ്യയ്ക്ക് പല സന്ദർഭങ്ങളും അനുഭവേദ്യമാക്കിക്കൊടുത്തിട്ടുണ്ട്…
അച്ചുവിന്റെ ഒന്നര വയസ്സ് മൂത്തതായ വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടി ഉള്ള കാര്യം പലർക്കും അറിയാത്തതാണ്…
അതായിരുന്നു സത്യം…
ഒരു മിശ്രവിവാഹത്തിന്റെ ഇരയായിരുന്നു രമ്യ… ….
സാധാരണ ജോലിക്കാരായ മാതാപിതാക്കൾ… അവർ രോഗികളും പ്രായാധിക്യമുള്ളവരുമായിരുന്നു…
ഒരു ജ്യേഷ്ഠൻ:..., പഠിപ്പൊക്കെ നിർത്തി, മരപ്പണിയും, കള്ളുകുടിയും കവലച്ചട്ടമ്പിത്തരവുമൊക്കെയായി നടക്കുന്നൊരാൾക്ക് വീടെന്നോ വീട്ടുകാരെന്നോ ഒരു ചിന്ത പോലും ഇല്ലായിരുന്നു…
രമ്യ സുന്ദരിയായിരുന്നു…
പഠിക്കാനും മോശമല്ലായിരുന്നു…
പട്ടിണിയും മനസ്സമാധാനക്കുറവും മാത്രമായിരുന്നു അവളുടെ ഏക പോരായ്മ…
പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് അന്യസമുദായക്കാരൻ , ജ്യേഷ്ഠന്റെ കൂട്ടുകാരൻ തന്നെ രമ്യയോട് പ്രേമാഭ്യർത്ഥന നടത്തുന്നത്…
നശൂലം പിടിച്ച വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന നിലയിലാണ് , അയാളുടെ കൂടെ അവൾ ഇറങ്ങിപ്പോയത്…
അയാളും സുന്ദരനായിരുന്നു…
ജോലി, എന്താണെന്ന് ചോദിക്കുവാനുള്ള പ്രായവും പക്വതയും അന്ന് രമ്യയ്ക്ക് ഇല്ലായിരുന്നു എന്നത് വാസ്തവം…
രമ്യ , ആകെ ഈ കാര്യം പറഞ്ഞത് ഒന്നാം ക്ലാസ്സു മുതൽ പ്ലസ്ടു വരെ ഒരുമിച്ചു പഠിച്ച കൂട്ടുകാരി ഷാലു കുര്യനോട് മാത്രമായിരുന്നു…
അത്യാവശ്യം പണമുള്ള, അച്ചായത്തി കുടുംബത്തിൽ ജനിച്ച ഷാലു കുര്യന് കുറച്ചൊക്കെ , രമ്യയേക്കാളും വകതിരിവും ബോധവും ഉണ്ടായിരുന്നു..
രമ്യയെ പിന്തിരിപ്പിക്കാൻ അവൾ ആവുന്നതു പോലെ ശ്രമിച്ചു..
പക്ഷേ, പ്രേമത്തേക്കാൾ കൂടുതൽ പട്ടിണിയും പരിവട്ടവും മുന്നിൽ നിന്നതിനാൽ രമ്യയുടെ ഭാഗം ജയിച്ചു…
എല്ലാ ഒളിച്ചോട്ടവും എത്തി നിൽക്കുന്നത് ആദ്യം ഏതെങ്കിലും
💬 Comments
View all comments