Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
ഒരു വാടക വീട്ടിലാകും…
ഇവിടെയും അതിന് തിരുത്തലുകളൊന്നുമില്ല…
ആദ്യത്തെ കുറച്ചു മാസങ്ങൾ സ്വർഗ്ഗമായിരുന്നു…, ഒന്നുരണ്ടു തവണ ആങ്ങള കള്ളുകുടിച്ചു വന്ന് വെല്ലുവിളിച്ചതൊഴിച്ചാൽ…
അതും ഇവിടെയായിട്ടു തിരുത്തി മുഷിപ്പിക്കുന്നില്ല… ….
രമ്യ ഗർഭിണിയാകുന്നു…
ആ നാട്ടുനടപ്പും തിരുത്തുന്നില്ല…
പിന്നെയായിരുന്നു ട്വിസ്റ്റുകളുടെ ഘോഷയാത്ര…
ആങ്ങള കള്ളായിരുന്നുവെങ്കിൽ, കെട്ടിയവൻ കഞ്ചാവായിരുന്നു…
ആങ്ങള മരപ്പണിയായിരുന്നുവെങ്കിൽ മേലനങ്ങാതെ അല്ലറ ചില്ലറ മോഷണമൊക്കെയായിരുന്നു കെട്ടിയവന്റെ പരിപാടി…
തട്ടിപ്പിന്റെ ബ്രാൻഡ് അംബാസിഡർ ....!!!
വറചട്ടിയിൽ നിന്നും എരിതീയിലേക്ക്…… !
അതിനപ്പുറം എന്ത് ഉപമിക്കാൻ… ?
നിറവയറുമായി രമ്യ , സർക്കാരാശുപത്രിയിൽ കിടക്കുമ്പോൾ , സർക്കാർ വക കെട്ടിടത്തിലായിരുന്നു കെട്ടിയവനും…
ആരുമില്ലാത്തവർക്ക് ദൈവം തുണയാകുന്നത് പല രൂപങ്ങളിലാണല്ലോ… ….
വീണ്ടും ഷാലു കുര്യൻ അവതരിച്ചു…
പ്രസവ ശേഷം , പപ്പയുടെ പിടിപാടുവെച്ച് രമ്യയേയും കുട്ടിയേയും കന്യാസ്ത്രീകളുടെ സംരക്ഷണയിലാക്കി, ഷാലു കൂടപ്പിറപ്പിനേക്കാൾ സ്നേഹം കാട്ടി…
ഒരു വർഷം വലിയ കുഴപ്പമില്ലായിരുന്നു…
ശിക്ഷ കഴിഞ്ഞ് കെട്ടിയവൻ ഇറങ്ങിയതും , സെന്റി ഡയലോഗും. ഇനി ആവർത്തിക്കില്ല , നമ്മുടെ കുഞ്ഞാണെ സത്യം , എല്ലാം പതിവു പോലെ…
ഇത്തവണ വാടക വീട് കുറച്ചു ദൂരത്തായിരുന്നു…
കാരണം പറയേണ്ടതില്ലല്ലോ…
നാലഞ്ചു മാസം മൈക്കാടു പണിയൊക്കെയായി കെട്ടിയവൻ നടന്നപ്പോൾ ജീവിതം നേരെയായി എന്ന് രമ്യ ആശ്വസിച്ചു…
രമ്യ , രണ്ടാമതും ഗർഭിണിയാകുന്നു…
പക്ഷേ…….?!!!
ജാത്യാലുള്ളത് തൂത്താൽ പോകില്ല എന്നൊരു സംഗതിയുണ്ട്…
ഇത്തവണയും മോഷണമായിരുന്നു… കുറച്ചു കടുപ്പത്തിൽ…
പൊലീസ് വന്നു…
ആളെ പിടികൂടി…
തെളിവെടുപ്പിനിടയിൽ പ്രതി, ഓടി ആറ്റിൽ ചാടി…
പിറ്റേന്ന് രമ്യ, വിധവയായി… ….
ഇനി കഥയിലേക്ക്….:
എട്ടു സെന്റിൽ മൂന്നാലു തെങ്ങും , രണ്ടു
💬 Comments
View all comments