0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.1K

മൂന്നു പ്ലാവും, …

പിന്നെ പേരറിയുന്നതും അറിയാത്തതുമായ ചില ചെടികൾ…

അതിനിടയിൽ, സിറ്റൗട്ടില്ലാതെ, രണ്ടു മുറിയും നെടുനീളത്തിൽ ഹാളും ചായ്ച്ചിറക്കിയ അടുക്കളയുമുള്ള ഒരു ഓടിട്ട വീട്…

ബാത്റൂം ഒക്കെ പുറത്തു തന്നെ…

അറുപതു വർഷത്തിനു മേൽ പ്രായമുണ്ട് ആ വീടിന്…

ഇട റോഡിൽ നിന്ന് വലിയ ദൂരമില്ലാത്ത ഒരിടം…

ചുറ്റുവട്ടത്ത് അയൽക്കാർ ഉണ്ടെങ്കിലും നൂറു നൂറ്റമ്പത് മീറ്റർ മാറിയാണ് ഉള്ളത്…

ആ സ്ഥലങ്ങളൊക്കെയും കുര്യച്ചന്റെയായിരുന്നു…

ഭാര്യയ്ക്ക് ക്യാൻസർ ബാധിച്ചപ്പോൾ ഓരോന്നായി വിൽക്കേണ്ടി വന്നു..

ഒടുവിൽ ഭാര്യ മരിച്ചു. കുര്യച്ചൻ കിടപ്പിലായി…

ബാക്കിയുള്ളത് രണ്ടു മക്കൾക്കുമായി വീതം വെച്ച്, അയാളും ലോകത്തോട് വിട പറഞ്ഞു…

ഷാലുവിന്റെ വീതമാണ് ഈ എട്ടു സെന്റും വീടും…

കുര്യച്ചന്റെ ചെറുപ്പത്തിലുള്ള തറവാട്…

പഴയ മരവും ഉരുപ്പിടികളുമായതിനാൽ കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നു…

മുറ്റത്ത് സ്കൂട്ടി വന്നു നിന്നപ്പോഴാണ് , ഹാളിലെ കസേരയിലിരുന്ന രമ്യ ചിന്തകളിൽ നിന്ന് ഉണർന്നത്…

പുറം കൈകളാൽ കണ്ണുകൾ തുടച്ച്, രമ്യ , ചുരിദാർ നേരെയാക്കി എഴുന്നേറ്റു…

“അമ്മ, എങ്ങനെ വന്നു…?”

ചോദ്യത്തോടെ അച്ചു അകത്തേക്കു വന്നു…

“ എനിക്കൊരു ഓട്ടോ കിട്ടി.. ഞാൻ നിനക്ക് വോയ്സിട്ടായിരുന്നല്ലോ…”

രമ്യ , അവന്റെ കയ്യിലിരുന്ന കവർ വാങ്ങി…

“ ഞാൻ കേട്ടു……”

അച്ചു, തന്റെ ചെറിയ ലാപ്ടോപ്പ് ടൈപ്പ് ബാഗ് ഹാളിലെ മേശയിൽ വെച്ചു…

“എന്നതാടാ ഇത്… ?”

“കൊഞ്ച്…., ഞാൻ ഫോൺ ഒരു പത്തു മിനിറ്റ് കുത്തിയിടട്ടെ… ഇന്നത്തെ വീഡിയോ കൊഞ്ചു ഫ്രൈ….”

അച്ചു ചിരിച്ചു…

കൊഞ്ചിന്റെ മണമടിച്ചതും പുറത്ത് നിന്ന് എവിടെ നിന്നോ ഒരു പൂച്ച, ഹാളിലേക്ക് ഓടിക്കയറി വന്നു…

💬 Comments

View all comments