0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.1K

കണ്ടിട്ട് മനുഷ്യൻ നാണം കെടുന്നു…”

“ നിനക്കത് നോക്കാതിരുന്നാൽ പോരേ… ?”

“ആഹാ… എന്നാലും നിർത്താൻ ഉദ്ദേശമില്ല എന്ന്…”

“നാട്ടുകാര് പറയുന്നത് പോട്ടെ എന്നു വെയ്ക്കാം… നീ എന്നതാ പറയുന്നത്…? “

രമ്യ തിരിച്ചു ക്ഷോഭിച്ചു…

“അമ്മയ്ക്ക് ചിലവിനുള്ളത് ഞാൻ അയച്ചു തരുന്നില്ലേ… പിന്നെ ഇതൊക്കെ എന്നാത്തിനാ… ?”

“ ഞാൻ അവനോട് പറയാം… നീ വേറെ വല്ലതും പറയാനുണ്ടെങ്കിൽ പറ…”

രമ്യയുടെ ആ സംസാരത്തോടെ അയേഷ , ഒന്നടങ്ങി…

പിന്നീട് മറ്റു കാര്യങ്ങളായി സംസാരം…

അച്ചു കുളി കഴിഞ്ഞു വരുമ്പോഴും രമ്യയും അയേഷയും ഫോണിൽ സംസാരിക്കുകയായിരുന്നു…

ആരാ, എന്ന് തല തുവർത്തുന്നതിനിടയിൽ അച്ചു അവളോട് ആംഗ്യം കാണിച്ചു…

ശബ്ദമില്ലാതെ രമ്യയും അവനു മറുപടി കൊടുത്തു.

“ അവൾക്ക് ദേഷ്യം… എനിക്കും നിനക്കും വേറെ പണിയില്ലേന്നാ അവളുടെ ചോദ്യം…”

ഫോൺ കട്ടു ചെയ്ത ശേഷം രമ്യ പറഞ്ഞു…

“വാട്സാപ്പിൽ എനിക്കും മെസ്സേജിട്ടിരുന്നു… ഒന്നുരണ്ടെണ്ണം ഞാൻ നോക്കി , പിന്നെ മൈൻഡ് ചെയ്യാൻ പോയില്ല…”

അച്ചു മറുപടി കൊടുത്തു…

“മാസം പതിനായിരം രൂപ തരും.. അതുകൊണ്ട് അവളുടെ വിചാരം നമ്മുടെ ചിലവു മൊത്തം അവളാ നടത്തുന്നതെന്നാ…”

അച്ചുവിന് ദേഷ്യം വന്നു…

“ പോട്ടെടാ… നിന്റെ ചേച്ചിയല്ലേ… ഏതായാലും അവൾ രക്ഷപ്പെട്ടല്ലോ…”

രമ്യ , അവന്റെ നനഞ്ഞ മുടിയിഴകളിൽ തലോടി..

“ പതിനായിരം തരുന്നുണ്ടല്ലോ… ശരിക്കും അപ്പന്റെ സ്വഭാവം അവൾക്കാ കിട്ടിയേക്കുന്നത്… പറ്റിക്കൽ… അതു വെച്ചു നോക്കുമ്പോൾ പതിനായിരം ലാഭമല്ലേ…….”

രമ്യ ചിരിയോടെ അവന്റെ കവിളത്തു തട്ടി…

അച്ചുവും പുഞ്ചിരിച്ചു…

അത് സത്യമാണെന്ന് അവനും അറിയാമായിരുന്നു…

പഠിക്കുന്ന സമയത്ത്, പൈസയുടെ

💬 Comments

View all comments