Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
കാര്യം പറഞ്ഞ് ചേച്ചി അമ്മയെ ബുദ്ധിമുട്ടിച്ചിട്ടുള്ളത് അവനോർത്തു…
അന്നും ഷാലുവാന്റിയേ സഹായിക്കാൻ ഉണ്ടായിരുന്നുള്ളൂ…
“ അവൾ അച്ഛന്റെ സ്വഭാവം ആണെങ്കിൽ എനിക്കോ… ?”
കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു…
“നിനക്കെന്റെ സ്വഭാവം… അല്ലാതെ പിന്നെ…….”
രമ്യ , അവന്റെ കവിളിൽ സ്നേഹത്തോടെ പിച്ചി…
അതു കേട്ടതും അവൻ അവളോട് ഒന്നുകൂടിച്ചേർന്നു നിന്നു…
അവന്റെ ശിരസ്സിൽ വാത്സല്യത്തോടെ ഒന്നു മുകർന്നുകൊണ്ട് അവൾ പറഞ്ഞു…
“ പോയി ഡ്രസ്സ് മാറടാ…….”
“അമ്മയും പോയി ചേഞ്ച് ചെയ്യ്:... ഷൂട്ടിംഗുള്ളതല്ലേ… “
അവൻ മുറിയിലേക്ക് കയറി…
റീൽസ് ചിത്രീകരണ സമയത്ത് സാധാരണ ചുരിദാറായിരിക്കും രമ്യയുടെ വേഷം.. അല്ലാത്ത ദിവസങ്ങളിൽ നൈറ്റിയാണ് അവളുടെ സ്ഥിരം വേഷം..
പതിമൂന്ന് വർഷങ്ങളായി ടൗണിലുള്ള ഒരു ടെക്സ്റ്റെൽസിലാണ് രമ്യ ജോലി ചെയ്യുന്നത്.
അതേ ടൗണിൽ നിന്നും കുറച്ചകലെയാണ് അച്ചുവിന് ജോലി…
അവന്റെ ജോലിയെന്നാൽ കൃത്യമായി ശമ്പളമുള്ള ജോലിയൊന്നുമല്ല… കംപ്യൂട്ടർ കോഡിംഗ് സെന്ററിൽ ജോലിയോടൊപ്പം പഠനവും അവൻ കൊണ്ടുപോകുന്നു….
ഭർത്താവിന്റെ മരണ ശേഷം വീണ്ടും ഷാലു രമ്യയെ തേടി വരാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു…
ഷാലുവും ഷാലുവിന്റെ സഹോദരനും മൈസൂരും ബാംഗ്ലൂരുമായിട്ടായിരുന്നു നഴ്സിംഗ് പഠിച്ചിരുന്നത്…
അതേ സമയം തന്നെയാണ് കുര്യച്ചന്റെ ഭാര്യയ്ക്ക് ക്യാൻസർ ബാധിച്ചതും..
വീട്ടിൽ നിന്ന് അമ്മയെ പരിചരിക്കാൻ ഒരാളെ തിരയുന്നതിനിടയിലാണ് ഷാലു വീണ്ടും രമ്യയെ തിരഞ്ഞു ചെന്നതും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും…
അതിനിടയിൽ ചില നല്ലവരായ ആൾക്കാരും സന്നദ്ധ സംഘടനകളുമാണ് രമ്യയ്ക്ക് തുണയായത്…
ജ്യേഷ്ഠൻ കറതീർന്ന ചട്ടമ്പിയായതിനാൽ ഒരാൾ പോലും , സുന്ദരിയായിരുന്നിട്ടും ആലംബമില്ലാത്തവളായിട്ടും രമ്യയെ ശല്യപ്പെടുത്താൻ വന്നിരുന്നില്ല… പോരാത്തതിന് കുര്യച്ചന്റെ മകളുടെ കൂട്ടുകാരി എന്നൊരു ലേബൽ
💬 Comments
View all comments