Chapter Title : ദീപാരാധന 9 [Freddy Nicholas] [ആദ്യരാത്രി]
കഴിഞ്ഞു കാണുമെന്ന്...!!""
""ന്നാ.. ഒഴിക്കട്ടെ... അവൾ ചോദിച്ചു...""
""യെസ്... ഇനിയെന്തിനാ വൈകിക്കുന്നെ...??
അവൾ കുപ്പിയെടുത്തു തുറക്കാനായി എന്റെ കൈയ്യിൽ തന്നു...
എന്റെ ഗ്ലാസ്സിൽ അവൾ ഒരു പെഗ് ലാർജ്ജ് ഒഴിച്ച്, സോഡാ ബോട്ടിൽ തുറന്ന് അതിൽ ഒഴിച്ച ശേഷം ഞാൻ അവളുടെ ബീർ ബോട്ടിലും തുറന്ന് ബിയർഗ്ലാസ്സിൽ ഒഴിച്ച് മേശപ്പുറത്തു വച്ചു... രണ്ടുപേരും ചിയേഴ്‌സ് അടിച്ചു...
ആദ്യം ഒഴിച്ച പെഗ് ഞാൻ പെട്ടെന്ന് തന്നെ കഴിച്ചു തീർത്തു, അൽപ്പം സ്നാക്സ് എടുത്തു വായിലിട്ടു.
രണ്ടാമത്തേത് ഒഴിച്ച് വച്ചു... അവൾ ബീറിന്റെ മുക്കാൽ ഭാഗവും കുറഞ്ഞ സമയം കൊണ്ട് തീർത്തു.
ഞങ്ങൾ അന്ന് ചുറ്റി കറങ്ങി കാണാൻ പോയ സ്ഥലങ്ങളെ കുറിച്ചും, ആസ്വദിച്ച കാഴ്ചകളെ കുറിച്ചും, കഴിച്ച ഭക്ഷണത്തെ കുറിച്ചുമൊക്കെ ചർച്ച ചെയ്തു സംസാരിച്ചു കൊണ്ടിരുന്നു...
സംസാരത്തിനിടെ അവൾ പിന്നെയും എന്റെ കല്ല്യാണത്തിന്റെ കാര്യം പറഞ്ഞോണ്ട് വന്നു...
""എന്റെ ദീപു... നിനക്ക് ഈയൊരു വിഷയയമല്ലാതെ വേറൊന്നും സംസാരിക്കാനില്ലേ...??""
ഒരു ബീറിന്റെ മുക്കാലും തീർത്ത ദീപു പെട്ടെന്ന് തന്നെ അല്പം ഫോമിലാണെന്ന് ഞാൻ മനസ്സിലാക്കി.
""അതിന് ചേട്ടായിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയതിന് ശേഷമേ എന്റെ കാര്യം തീരുമാനിക്കേണ്ടതുള്ളൂ. അല്ലങ്കിൽ എനിക്കും വേണ്ട കല്ല്യാണം... ഞാനും ഇങ്ങനെ ഒക്കെയങ്ങ് ജീവിച്ചു കൊള്ളാം...""
രണ്ടാമത്തെ പെഗ് കഴിച്ചു തുടങ്ങിയപ്പോഴേ, ഞാൻ അൽപ്പം സെന്റിയായി...
""അപ്പൊ ഈ ചേട്ടായിക്ക് നിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു അവകാശവുമില്ലന്നാണോ അതിന്റെ അർത്ഥം...??""
""അങ്ങനെ ആര് പറഞ്ഞു...""
"" തീർച്ചയായും ഉണ്ട് റോയിച്ചാ...""
"" ചേട്ടായിയല്ലേ എന്നെ വളർത്തി ഇത്രയും വലുതാക്കിയതും... പഠിപ്പിച്ചതുമൊക്കെ...?? ""
""എല്ലാം നിന്റെ
💬 Comments
View all comments