Chapter Title : ദീപാരാധന [Freddy Nicholas]
ചിലർ തന്നെ അവരെ പറ്റി കഥകൾ മെനഞ്ഞു എന്ന് വേണം പറയാൻ.
"അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം"
എന്ന് പറഞ്ഞത് പോലെ, എന്തൊരു ഇഷ്യൂ വന്നാലും അതിന് രണ്ടു പക്ഷക്കാർ കാണും, എന്തെങ്കിലും പറയാൻ.
ആ വ്യക്തിയുടെ വേർപാടിന് ശേഷം അയാളുടെ ഭാര്യയുമായി അപ്പന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ, എന്നതിനെ കുറിച്ചും...
അയാളുടെ ഭാര്യക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നും എനിക്കറിയില്ല.
അത് ചോദിച്ചറിയാനുള്ള ബുദ്ധിയും പക്വതയുമൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല.
പക്ഷെ ഒരു സുപ്രഭാതത്തിൽ അപ്പച്ഛൻ ഒരു കൊച്ചു പെൺകുട്ടിയുടെ കൈയും പിടിച്ചു കൊണ്ട് ഞങ്ങളുടെ വീട്ടിൽ വന്നു കയറി...
ഈ കൊച്ച് ആരാണെന്ന് ഞാൻ ചോദിച്ചപ്പോൾ, ""ഇത് നിന്റെ അനിയത്തിയാണ് "" എന്ന് അപ്പച്ചൻ പരിചയപ്പെടുത്തിയത് എനിക്കോർമ്മയുണ്ട്...
കണ്ടവർ പലരും, വിധിയെഴുതി അത് മത്തായിച്ചന് വേറെ ബന്ധത്തിൽ ഉണ്ടായ മകൾ തന്നെയാണെന്ന്.
എനിക്കന്ന്, എഴോ എട്ടോ വയസ്സ് പ്രായം കാണും...
ആ കാലം മുതൽക്കേ എന്റെ കൂടെപ്പിറപ്പ് പോലെ ഒരു സുഹൃത്ത് പോലെ കൊണ്ടു നടന്നതാണ് ദീപുവിനെ ഞാൻ.
പക്ഷെ അമ്മച്ചിയ്ക്ക് ഈ കഥയൊന്നും ദഹിച്ചില്ല..
അതൊരിക്കലും അംഗീകരിക്കാനൊ വിശ്വസിക്കാനോ അമ്മച്ചി തയ്യാറായുമില്ലായിരുന്നു... പൊതുവായ ധാരണയുള്ളവരുടെ കൂട്ടത്തിലായിരുന്നു അമ്മച്ചി.
അതിനെ ചൊല്ലി ഈ വീട്ടിൽ പലപ്പോഴും അമ്മച്ചിയും അപ്പച്ചനുമായി മുഴുത്ത വഴക്കും വാക്കേറ്റവും ഒക്കെ നടന്നിട്ടുണ്ട്...
കൂടാതെ അമ്മച്ചിയുടെ ആത്മഹത്യാ ഭീഷണിയും. അതൊന്നും കണ്ട് അപ്പച്ഛൻ കുലുങ്ങിയില്ല.
അപ്പൻ പാർട്ടിയിൽ പുലിയായിരുന്നു എങ്കിലും വീട്ടിൽ ഒരു പഞ്ചപാവമായിരുന്നു.
പാവം അപ്പച്ഛൻ അമ്മച്ചിയോട് എതിർത്തു സംസാരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല...
ആ പിഞ്ചു കുഞ്ഞിന് വേണ്ടി ആയിരിക്കാം അപ്പച്ഛൻ
💬 Comments
View all comments