Chapter Title : ദീപാരാധന [Freddy Nicholas]
ആ പേര് ദോഷവും, ത്യാഗങ്ങളും, സ്വന്തം നെഞ്ചിലേറ്റിയത്..
സ്വന്തം ഭ്യാര്യയിൽ നിന്നു പോലും അഹങ്കാരത്തിന്റെയും, സംശയത്തിന്റെയും കുത്ത് വാക്കുകളും കേട്ട് സഹിച്ചത്.
സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ അപ്പച്ഛൻ... മക്കളായ ഞങ്ങളെ ഒരിക്കലും വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല.
അത് അപ്പച്ഛന്റെ ജാര സന്തതിയാണെന്ന് അമ്മച്ചിയടക്കം നാട്ടിൽ പലരും പറഞ്ഞ് നടന്നു. വിശ്വസിച്ചു.
അമ്മച്ചിയുടെ വിശ്വാസത്തിനും, ധാരണയ്ക്കും ഒരിക്കലും മാറ്റം വന്നില്ല...
ആ വിശ്വാസത്തെ അപ്പച്ഛൻ അന്നും കാര്യമായി തിരുത്താനും നിന്നില്ല.
... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും... പലർക്കും ആ ധാരണ ഇപ്പോഴും ഉണ്ട്.
പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ എന്നായിരുന്നു പുള്ളിയുടെ നിലപാട്.
ആ കാരണത്താൽ അമ്മച്ചി ഒരിക്കലും ദീപുവിനെ ഒരു മകളായി, അഥവാ മകളെ പോലെയോ കണ്ടതുമില്ല.
ഒരു നല്ല വാക്കോ, സ്നേഹമോ ലാളനയോ അവൾക്ക് അവരിൽ നിന്നും ഈ കാലമത്രയും ലഭിച്ചിട്ടുമില്ല.
വിദ്യാഭ്യാസം ഒക്കെ കൃത്യമായി കൊടുത്തു എന്നതൊഴിച്ചാൽ അവൾ ഞങ്ങളുടെ വീട്ടിൽ എന്നും ഒരു അന്യയെ പോലെ ആയിരുന്നു.
തുടരും...
💬 Comments
View all comments