Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]
അകത്തേക്ക് കയറി. അവിടെ ചെറിയൊരു മാറ്റം വരുത്തിരിക്കുന്നു. കയറുമ്പോൾ തന്നെ ഇടതുവശത്ത് എനിക്കായി ചെറിയൊരു ടേബിളും ഒരു ചെയറും. നേരെ കാണുന്നത് ദീപമാഡത്തിന്റെ വിശാലമായ ടേബിളും കറങ്ങുന്ന ചെയറും അതിൽ മാഡം ഇരിക്കുന്നു. മുന്നിൽ വിസിറ്റിംഗ് ചെയർ രണ്ടെണ്ണമുണ്ട് രാവിലെ
അതിലൊന്നിലാണ് ഞാൻ ഇരുന്നത്. ദീപമാഡത്തിന്റെ മുന്നിലായി ടേബിളിൽ ഒരു കംപ്യൂട്ടർ ഉണ്ടെങ്കിലും പുറകിലായി ഒരു സിസ്റ്റവും ചെയറും സെറ്റ് ചെയ്തിട്ടുണ്ട്. അത് ലെറ്ററും ഓർഡറുകളും മറ്റും ഡൈപ്പ് ചെയ്യുന്നതിനായി ഉള്ള
തായിരുന്നു. നാരായണൻ സാർ ഉള്ളപ്പോഴേ അതുള്ളതാണെങ്കിലും അതിന്റെ സ്ഥാനമൊക്കെ മാറ്റിയിരിക്കുന്നു. ഇനി അത് ഉപയോഗിക്കാനുള്ളത് ഞാനാണ്.
എന്തായാലും സംഭവം എനിക്കങ്ങ് ഇഷ്ടപ്പെട്ടു. ഏജൻസി സ്റ്റാഫ് എന്നുള്ളത് മാത്രമാണ് ഏക കുറവ്. മാഡത്തിനോട് പേര് ചെയ്ഞ്ച് ചെയ്ത കാര്യം പറഞ്ഞു. മറുപടിയായി എന്നോട് അവിടെ ഇരുന്നോളാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഫയലുകൾ മറിച്ചു വെറുതേ വായിച്ചു. ഒന്നും മനസ്സിലായില്ലെങ്കിലും സമയം പോകാൻ വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ല. ദീപ മാഡം മുന്നിലുള്ള സിസ്റ്റത്തിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്ക് ചായ വന്നു അതും കുടിച്ച് ചുമ്മ ഇരിക്കുന്നത് കണ്ടപ്പോൾ മാഡം പറഞ്ഞു നാളെമുതൽ ചുമ്മതിരിക്കാനൊന്നും സമയം കിട്ടില്ല. ഞാൻ ചിരിച്ചതേ ഉള്ളു. ഒരുവിധം വൈകുന്നേരം വരെ തള്ളി നീക്കി. നാലേമുക്കാൽ കഴിഞ്ഞപ്പോൾ മാഡം ഒരു ഫയൽ സൈൻ ചെയതുതന്നു. സീൽ ചെയ്ത് സെക്ഷനിൽ ഏൽപ്പിക്കാൻ പറഞ്ഞു.
സത്യത്തിൽ സീൽ എവിടെയാണെന്നുപോലും എനിക്കറിയില്ലായിരുന്നു. നാരായണൻ സാർ അതൊന്നും എന്നെക്കൊണ്ട് ചെയ്യിച്ചിട്ടില്ലായിരുന്നു. മാഡത്തിനോട് ചോദിച്ചാൽ ദേഷ്യപ്പെടുമോന്നൊരു പേടിയും തോന്നി. എന്നാലും ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.ഞാൻ
💬 Comments
View all comments