0%

Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]

Author : Kambikathakal Read All Parts 706
സാർ ആയിരുന്നപ്പോൾ എനിക്ക് അധികം ജോലിയൊന്നും തന്നിരുന്നില്ല. അതെല്ലാം സാർ തന്നെയായിരുന്നു ചെയ്തിരുന്നത് പിന്നെ സാർ ഒപ്പിട്ട ഫയലുകളും, ഓർഡറുകളും ഓഫീസിൽ എത്തിക്കുന്നതും തിരിച്ചു ഓഫീസിൽ നിന്ന് ഫയലുകളും മറ്റും സാറിന്റെ മേശപ്പുറത്തെത്തിക്കുന്നതും മാത്രമായിരുന്നു ഇതിനുള്ളിലേ എന്റെ ജോലി. എന്തായാലും വാങ്ങുന്ന ശംബളത്തിനുള്ള ജോലി ഇനി ചെയ്യണമെന്ന് ഞാൻ തിരിച്ചറിഞ്ഞു. എല്ലാത്തിനും അടുക്കും ചിട്ടയും ഉള്ള ആളാണ് മാഡം എന്ന് മുൻപ് കേട്ടത് പെട്ടെന്ന് ഓർമ്മവന്നു. എന്തായാലും ഈ സൗന്ദര്യം ആസ്വദിച്ച് ഇവിടെ തന്നെ ഇരിക്കാം എന്നുള്ളത് സന്തോഷം തന്ന കാര്യം തന്നെയായിരുന്നു. പ്യൂൺ ചേട്ടനേ വിളിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി പറഞ്ഞു വിട്ടു. പിന്നെ മാഡം കുഞ്ഞു കുഞ്ഞു ജോലികൾ എനിക്ക് തന്നു. ക്യബിന് പുറത്ത് പേര് ചെയ്ഞ്ച് ചെയ്യാനും മറ്റും സത്യത്തിൽ അത് മറന്നു പോയിരുന്നു. മാഡം വരുന്നതിന് മുൻപ് അതു ചെയ്യേണ്ടതായിരുന്നു പരിചയക്കുറവ് കാരണം ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. പിന്നെ ഉച്ചയോടെ മാഡത്തിന് ക്യന്റീനിൽ നിന്നും ആഹാരവും എത്തിച്ചുകൊടുത്തു. ഞാൻ മാഡത്തിന്റെ അനുവാദം വാങ്ങി പുറത്തിറങ്ങി. പറഞ്ഞുകേട്ടത്ര പരുക്കൻ സ്വഭാവമൊന്നും തോന്നിയില്ല പോരാത്തതിന് ഒരു ഒന്നൊന്നര ഐറ്റവും. ക്യബിനിൽ പേര് സെറ്റ് ചെയ്യാനുള്ള നെയിം ബോർഡിന് ഓർഡറും കൊടുത്ത് അടുത്ത കടയിൽ കയറി ഫുഡും കഴിച്ചു. ശേഷം ഒന്ന് പുകച്ചു.ഒരുമണിക്കൂറോളം കഴിഞ്ഞ് മെറ്റൽ തകിടിൽ പേര് കൊത്തിയത് വാങ്ങി വായിച്ചു നോക്കി. R . ദീപ ശ്രീകുമാർ, അസ്സിസ്റ്റന്റ് ഇൻസ്പെക്റ്റർ. തെറ്റുകൾ ഒന്നുമില്ലെന്ന് ഉറപ്പിച്ച് ഒരു ഓർബിറ്റും വാങ്ങി ചവച്ചുകൊണ്ട് ഓഫീസിലേക്ക് കയറി. ക്യാബിന് പുറത്ത് അതുറപ്പിച്ച ശേഷം ഡോർ നോക്ക് ചെയ്ത്

💬 Comments

View all comments