Chapter Title : ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]
വന്നത്.
അച്ഛൻ : ആ വിളിച്ചു ശല്യപ്പെടുത്തണ്ടാ. ഉറങ്ങട്ടേ.
ആ പറച്ചിലിൽ അച്ഛനെന്നോടുള്ള വാത്സല്യം എനിക്ക് മനസ്സിലായി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
കുറച്ചു നേരം കൂടി കിടന്നിട്ട് ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. നാരായണൻ സാർ തന്ന കാശ് അച്ഛനേ ഏൽപ്പിച്ച് റിട്ടയർ ആയ കാര്യം പറഞ്ഞു. അപ്പോഴേക്കും അമ്മ ചായയുമായി വന്ന് എനിക്ക് തന്നു.
അച്ഛൻ അതിൽ നിന്നും 2000 രൂപ എനിക്ക് തിരിച്ചു തന്നിട്ട് ചിലവിന് വച്ചേക്കാൻ പറഞ്ഞ് ബാക്കി കാശ് അമ്മയുടെ കയ്യിൽ കൊടുത്തു. കുറച്ചു നേരം സംസാരിച്ച ശേഷം അച്ഛൻ റോഡിലേക്ക് ഇറങ്ങി.
എനിക്ക് എന്നോട് തന്നെ ആത്മാഭിമാനം തോന്നിക്കുന്ന നിമിഷങ്ങളായിരുന്നു അത്. അങ്ങനെ രണ്ടുദിവസം സന്തോഷത്തോടെ കടന്നു പോയി. തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്ക് വീട്ടുകാരോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എട്ടരയോടെ ഓഫീസിൽ എത്തി. അതിനിടയിൽ ആഹാരവും കഴിച്ചിരുന്നു. ഇന്ന് ഇനി വേറെ ജോലിയൊന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് ക്യാബിനിൽ വന്ന്
അവിടെല്ലാം വൃത്തിയാക്കി ഫയലുകൾ അടുക്കി വച്ചു. നാളെമുതൽ ദീപമേഡം ആ സ്ഥാനത്ത് ചാർജ്ജേടുക്കുകയാണ്.
ശേഷം താഴെ വന്ന് മറ്റ് ഡ്രൈവർമ്മാരോടൊപ്പം കാര്യം പറഞ്ഞിരുന്നു. അവരോട് ദീപമേഡത്തേക്കുറിച്ച് ചോദിച്ചറിഞ്ഞു. അതിൽനിന്നും ഒരു കാര്യം മനസ്സിലായി എന്റെ ജാതകത്തിൽ കണ്ടകശനിയുടെ കാലം തുടങ്ങുന്നു. കാരണം അഹങ്കാരിയും മൂക്കിൻ തുമ്പത്ത് ദേഷ്യം കൊണ്ടുനടക്കുന്ന സ്ത്രീ ആയിരുന്നു അവർ. എല്ലാത്തിനും അടുക്കും ചിട്ടയും വേണം അധികമാരോടും കളിചിരിയും സംസാരവും ഒന്നുമില്ല.
അങ്ങനെ ഓരോന്നറിഞ്ഞു.
ഡ്രൈവർമ്മാരിൽ ഏറ്റവും പ്രായം കുറവായത് ഞാനായത് കൊണ്ട് അവരെന്നെ പറഞ്ഞു പേടിപ്പിക്കുന്നതാണെന്നും എനിക്ക് തോന്നിരുന്നു. അങ്ങനെ ആ ദിവസം ജോലി കഴിഞ്ഞ് വൈകുന്നേരം നേരത്തേ ഇറങ്ങി ഒരു ലിറ്റർ ലിക്കർ ബോട്ടിലും ഫുഡും വാങ്ങി റൂമിലെത്തി. എല്ലാവരും വരാൻ സമയമാകുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ കുളിച്ചു ഫ്രഷായി കുപ്പി പൊട്ടിച്ച് ഒരു ചെറിത് ഒഴിച്ച് അടിച്ചു എന്നിട്ട് റൂമേറ്റും നാട്ടുകാരനും സർവ്വോപരി കൂട്ടുകാരനുമായ ചങ്കിനേ വിളിച്ച് ഒരു പാക്കറ്റ് ലൈറ്റ്സ് വാങ്ങിവരാൻ ഉത്തരവിട്ടു. കുറച്ചു നേരം മൊബൈലിൽ കളിച്ച ശേഷം വീണ്ടും ഒരു ചെറിതൂടെ അടിച്ചു. അപ്പോഴേക്കും എന്റെ കൂട്ടുകാരനും
💬 Comments
View all comments