Chapter Title : ദീപികാ വസന്തം [Zoro]
ചായ പോരട്ടെ””” എന്നും പറഞ്ഞു ഞാൻ ബ്രഷ് എടുക്കാൻ പോയപ്പോളാണ് അമ്മ ഇല്ലെന്ന സത്യം എന്നെ വീണ്ടൂം വിഷമിപിച്ചത്…. ബർത്തൂമിൽ കയറി വാതിലടച്ചു, ഷവരിൻ്റെ കീഴിൽ നിന്നുകൊണ്ട് കുറെ കരഞ്ഞു. അവസാനം ചേച്ചി വന്ന് വിളിച്ചപ്പോഴാണ് ഞാൻ പുറത്ത് ഇറങ്ങിയത്… ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോതിച്ചുമെങ്കികും എനിക് ഒരു മറുപടി അവള് തന്നില്ല.
നിനക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിട്ടുണ്ട്…. പുറത്ത് അമ്മാവൻ വന്നിട്ടുണ്ട് നീ അങ്ങോട്ട് ചെന്ന് കേറി കൊടുക്കണ്ട…. അച്ഛൻ്റെ ചീത്ത രാവിലെ തന്നെ കേൾക്കും…””” അവള് മുറിവിട്ടു പോയി…
ഞാൻ ടേബിളിൽ ചെന്നിരുന്നു ഫുഡ് കഴിച്ചേണ്ടിരിക്കുമ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റും..
നാരായണാ…. തൻ്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാം.. നഷ്ടം നമ്മള് രണ്ട് പേർക്കുമുണ്ട്.. നിന്നോട് ഈ സമയത്ത് ഇത് ചോദിക്കാൻ എനിക്ക് വിഷമമുണ്ട് എന്നിരുന്നാലും ഞാൻ ചോദിക്കുവാ… നിൻ്റെ മകളെ എൻ്റെ മകനു കെട്ടിച്ച് കൊടുക്കുമോ… അവര് ഏതായാലും മുറച്ചെറുക്കനും മുറപെണ്ണുമല്ലെ.. സ്വാമിയുടെ നിർബന്ധ പ്രകാരമാണ് ഇതിപ്പോ നിന്നോട് പറയാൻ എന്നെ പ്രേരിപ്പിച്ചത് .. ഞങ്ങളുടെ ജീവൻ ഇനി നിൻ്റെയും നിൻ്റെ മകളുടെയും കയ്യിലാണ്…”””
രമേട്ടാ… എനിക്ക് എൻ്റെ പെങ്ങളും ഭാര്യയും നഷ്ടപ്പെട്ടു ആകെ തകർന്നിരിക്കുകയാണ്.. ഇപ്പൊൾ ഒരു കല്യാണമെന്നെക്കൊ പറഞ്ഞാൽ എൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എന്ത് കരുതും… “””
നാരായണാ…. നിൻ്റെ കാല് ഞാൻ പിടിക്കാം… എന്നെ കൈ വിടരുത്… ഇവിടെയുള്ളത് നിൻ്റെ പെങ്ങളുടെ മക്കളാണ് അവരുടെ ജീവൻ നിൻ്റെ കയ്യിലാണ്….”””
ഞാൻ അവളോട് ഒന്നു ചോദിക്കട്ടെ…. എന്നിട്ട് പറയാം… ഞാൻ എന്നാ
💬 Comments
View all comments