0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

ഇറങ്ങുവാ..”””

ഒരു ചായ കുടിച്ചിട്ട് പോകാം…”””

വേണ്ടാ… അവള് അവിടെ എന്നെയും കാത്ത് നിൽപ്പുണ്ടാവും”””…

ഇവർക്കൊന്നും ഒരു ബോധവുമില്ലെ ഒരാള് മരിച്ചു കഴിഞ്ഞ ഉടൻ കല്യാണം നടത്താനും… അതും ഒരു സ്വാമിയുടെ വാക്ക് കേട്ട്… അവള് ഒരു ഡോക്ടറാണെല്ലെ അമ്മ വിളിച്ചപ്പോൾ പറഞ്ഞത്. ഇതിന് അവള് സമ്മദികില്ലായിരിക്കും, അമ്മക്ക് അവളെ വലിയ കാര്യമായിരുന്നു, ഞാൻ ഇല്ലാത്തതിൻ്റെ കുറവ് ഹും….. ഇതൊന്നും കാണാൻ എൻ്റെ അമ്മ ഇല്ലല്ലോ… പാവം ഒരുപാട് വിഷമിച്ചിണ്ടാവും… എല്ലാം എൻ്റെ തെറ്റാണ് ഞാൻ അമ്മ എന്നോട് അമ്മയുടെ വിഷമം പറഞ്ഞപ്പോഴെ കൂടെ കൂട്ടണമായിരുന്നു ഞാൻ അത് ചെയ്തില്ല…. എൻ്റെ തെറ്റാ എൻ്റെ മാത്രം…. “””ഫുഡിൻ്റെ മുന്നിൽ വെച്ച് ഞാൻ എന്നോട് തന്നെ ചോദിച്ചു.

എനിക്കങ്ങനെ അമ്മയുടെ മരണം ഒരു ഭൂതത്തിൻ്റെയും പ്രേതത്തിൻ്റെയും തലയിലിടാൻ താൽപര്യമുണ്ടായിരുന്നില്ല, കോളജ് ലൈബറിയിൽ നിന്ന് വായിച്ച ഷെർലക് ഹോംസ് കഥകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു… ഞാൻ എൻ്റെ അമ്മയുടെ മരണം അന്വേഷിക്കുവാൻ തുടങ്ങി.

ഞാൻ ആദ്യം പോയത് ആ കിണറിൻ്റെ അടുത്തായിരുന്നു… എന്തിനാണ് അമ്മയും അമ്മായിയും ഇത്രയും ദൂരമുള്ള വഴിക്ക് വന്നത്… പൊതുവെ പകൽ പോലും ഇതിലെ അമ്മാവൻറെ വീട്ടിൽ പോകാൻ പേടിയാവും… രാത്രിയിൽ അമ്മ ഈ വഴിക്ക് വരണമെങ്കിൽ അമ്മയോ അമ്മായിയോ എന്തോ കാണാൻ പാടില്ലാത്തത് കണ്ടിട്ടുണ്ടാവും… അത് ഒരിക്കലും പ്രേതമാവില്ല. ഒന്നുകിൽ അവരെ ആരോ ആക്രമിക്കാൻ വന്നപ്പോ ഈ വഴി വേഗത്തിൽ ഓടിയാതാവാം, അതുമല്ലെങ്കിൽ മനപ്പൂർവം ആരോ അവരെ തള്ളിയിട്ടതാവും ,അമ്മ ഒരിക്കലും ഈ കിണറിൽ എടുത്ത് ചാടില്ല… ഇവിടെ വേറെയെന്തോ സംഭവിച്ചിട്ടുണ്ട്… അത് ഞാൻ കണ്ടുപിടിക്കണം.. എനിക്കത്

💬 Comments

View all comments