0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

കണ്ടു പിടിച്ചേ മതിയാവൂ…. അതിനു ശേഷം

ഞാൻ നേരെ അവമ്പലത്തിലേക്ക് വിട്ടു, ഒന്ന് തെയ്തതിന് ശേഷം അന്ന് രാത്രി ഉത്സവത്തിന് ശേഷം അമ്മ എന്ത് കൊണ്ടാണ് വീട്ടിലേക്ക് പെട്ടെന്നു തിരിച്ച് പോകാൻ കാരണമെന്നറിയാൻ അടുത്തുള്ള പാല മരത്തിൻ്റെ ചുവട്ടിൽ ഇരുന്ന് കുറെ ആലോജിച്ചു. ആ സമയത്താണ് വീടിൻ്റെ അടുത്തുള്ള രമ്യ ചേച്ചി അമ്പലത്തിൽ തൊഴാൻ വന്നത്… എന്നെ കണ്ടതും ഒരു സങ്കടത്തോടെ വിളിച്ചു..

നന്ദു കൂട്ടാ… നീ എപ്പോ വന്നതാ….”””

ങാ ഇതാര്… രമ്യചേച്ചിയോ… ഞാൻ ഇന്നലെ എത്തിയതാ…”””

നിന്നെ അന്ന് കാണാഞ്ഞിട്ട് ഞങൾ കുറെ ചോദിച്ചതാ…. പക്ഷെ ആരും ഒന്നും മിണ്ടിയില്ല…”””

അത് ചേച്ചി എൻ്റെ പരീക്ഷ ആയത് കൊണ്ട് ആരും എന്നെ അറിയിച്ചില്ല…”””

അത് എന്ത് ന്യായമാണ് കുഞ്ഞേ… അമ്മ മരിച്ചിട്ട് പോലും സ്വന്തം മകനെ അറിയിക്കാതെ, അവനെ കൊണ്ട് അവസാനമായി ഒന്ന് കാണിക്കാതെ, സംസ്കരിച്ചത് ഒട്ടും ശരിയായ നടപടിയല്ല…. പാവം എൻ്റെ വിമലെച്ചി…. അവസാനമായി തൻ്റെ കുട്ടിക്ക് പോലും കാണാൻ പറ്റാതെ പോയല്ലോ….””” അവര് അതും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു…. അതേ ഇവിടെ എൻ്റെ അമ്മയെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണ്… എന്നാൽ എൻ്റെ അച്ഛനെ അങ്ങനെ ആർക്കും പിടിക്കത്തുമില്ല… ഇവരെയൊക്കെ എൻ്റെ അമ്മ പണമായും മറ്റും സഹായിക്കാറുണ്ട്...

ചേച്ചി ഇങ്ങനെ എന്നെ കൂടി സങ്കടപെടുത്താതെ…”””

എന്നോട് ക്ഷമിക്ക് കുഞ്ഞെ … ഞാൻ അത് ഓർത്തില്ല… നീ വാ സമയം ഒരുപാടായി നമുക്ക് ഒരുമിച്ചു വീട്ടിൽ പോകാം..””” സൂര്യൻ അതിൻ്റെ അഛിയിൽ എത്തിയിരുന്നു…. നിലാവ് അതിൻ്റെ പൂർണതയേടെ തലക്ക് മുകളിൽ ഉദിച്ചിരുന്നു…

💬 Comments

View all comments