0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

ഞാൻ അവരുടെ കൂടെ നടന്നു…

ആട്ടെ നീ എപ്പോഴാ അമ്പലത്തിൽ പോയത്…. “””

ഞാൻ ഉച്ച മുതലെ അവിടെ ഉണ്ടായിരുന്നു…”””

അപ്പൊ നീ ചോറോന്നും കഴിച്ചില്ലേ…. എന്താടാ നിയിങ്ങനെ അമ്മ പോയെന്നും കരുതി പട്ടിണി കിടകാനാണോ… നിൻ്റെ ഭാവം..”””

അതൊന്നുമല്ല ചേച്ചി…. വീട്ടിൽ ഇരുന്നപ്പോ അമ്മയെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന ഒരു ഫീല്… എനിക്ക് ഒരു ശ്വാസമുട്ടൽ പോലെ… പിന്നെ എനിക്ക് വിഷപ്പെട്ടും തോന്നിയതുമില്ല.”””

സാരമില്ല ഒക്കെ ശരിയാവും…. നീ വാ ഇന്ന് എൻ്റെ വീട്ടിൽ നിന്ന് കഴിക്കാം…””” അവരുടെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോ എൻ്റെ കൈ പിടിച്ച് അവർ ആ വഴി നടന്നു…

അയ്യോ അതൊന്നും വേണ്ട ചേച്ചി, ഞാൻ വീട്ടിൽ പോയി കഴിച്ചോളാം….”””

നിന്നെ അവിടെ ആരും നോക്കിലെന്ന് എനിക്കറിയാം… നീ ഇന്ന് പട്ടിണി കിടക്കുമെന്നും എനിക്ക് നല്ല ഉറപ്പുണ്ട്… അത് കൊണ്ട് നിനക്കിനി അമ്മയെ മിസ്സ് ചെയ്യുന്ന സമയത്തെക്കെ എൻ്റെ വീട്ടിൽ വന്നാ മതി…. രാവിലെ… ചേട്ടന് പണിക്കും ധനു ക്ലാസ്സിലും പോയാൽ ഞാൻ ഒറ്റയ്ക്കാണ്… എനിക്ക് എൻ്റെ ചേച്ചിയെ പോലെയാണ് നിൻ്റെ അമ്മ…. അല്ല ചേച്ചീ തന്നെ…. അത്കൊണ്ട് നീ ഇന്ന് ഇവിടുന്ന് കഴിച്ചിട്ട് പോയാൽ മതി .””””

ഞാൻ എത്ര പറഞ്ഞിട്ടും അവർ കേട്ടില്ല…. അവർ പറഞ്ഞതും ശരിയാണ് ഞാൻ വീട്ടിൽ പോയാൽ ഒന്നും കഴിക്കില്ല …. എനിക്ക് അവിടുന്ന് ഒന്നും കഴിക്കാൻ പറ്റില്ല …. അവിടെ മൊത്തം എൻ്റെ അമ്മയുടെ മണമാണ് അവിടെയുള്ള ഒരോ നിമിഷവും അമ്മയെ ഞാൻ നേരത്തെ ഇവിടുന്ന് കൊണ്ടുപോയിലെന്ന കുറ്റബോധം എന്നെ വല്ലാതെ അലട്ടിയിരുന്നു….,,,,

💬 Comments

View all comments