Chapter Title : ദീപികാ വസന്തം [Zoro]
അവർ വലിച്ച് എന്നെ വീട്ടിൽ കയറ്റി…. സിറ്റ് ഔട്ടിൽ തന്നെ അവരുടെ ഭർത്താവ് ചന്ദ്രൻ ചേട്ടൻ ഉണ്ടായിരുന്നു….
ഇതാരാവരുന്നത്… നന്ദു മോനോ…. വാ അകത്ത് കയറി ഇരിക്ക്…””””
എന്തല്ലാ ചന്ദ്രേട്ടാ വിശേഷം…. “””
സുഖം തന്നെ നന്ദു കുട്ടാ….. നീ എവിെയായിരുന്നു ഇത്രയും നാൾ … നിൻ്റെ അമ്മ മരിച്ചപ്പേ പോലും കണ്ടില്ലല്ലോ….”””
ഏട്ടാ അവനോടു അതൊന്നും ഇപ്പൊ ചോദിക്കണ്ട… എല്ലാം ഞാൻ വിശദമായി പിന്നിട് പറയാം … ഇവനാകെ വിഷമിച്ചിരിക്കുകയാണ്…. ഇതുവരെയും ഒന്നും കഴിച്ചിട്ടുമില്ല….”””
ഒന്നും കഴച്ചില്ലന്നേ… മോളെ ധനു…. നീ വേഗം ഇങ്ങു വന്നേ…””” മുറിയിലിരുന്ന് പഠിക്കനിരുന്ന അവരുടെ മകളെ അയാള് വിളിച്ചു. എന്തിനാ അച്ചാ വിളിച്ചത്……””” വിളികേട്ട ഭാഗത്തേക്ക് വരുന്നിടെ അവൾ ചോദിച്ചു…
ഡീ നീ അടുക്കളയിൽ പോയി ചോറും കറികളും ടേബിളിൽ കൊണ്ട് വെക്കു…. ഞാൻ ഒന്നു ഡ്രസ് മാറട്ടെ…””” അവളെ കണ്ടതും ചേച്ചി മുറിയിലേക്ക് നടന്നു…
ഇതാര് നന്ദുവേട്ടനോ …. ഞാനിപ്പോൾ തന്നെ എടുത്ത് വെക്കാം””””
എടാ നീ വന്നക്കാലിൽ നിൽകാതെ ഇവിടെ ഇരി…””” ചന്ദ്രട്ടൻ ഒഴിഞ്ഞ കസേര ചുണ്ടി കാണിച്ചു..
എടാ നിൻ്റെ അവസ്ഥ എനിക് മനസ്സിലാവും…. പോയവര് പോയി… ഇനി അതോർത്ത് വിഷമിക്കാതെ നീ നിൻ്റെ ജീവതം മുന്നോട്ട് കൊണ്ടു പോകണം…””” ഞാൻ തലയാട്ടുകയല്ലാതെ മറുത്തെന്നും പറഞ്ഞില്ല…
ഏട്ടാ വാ ഇവിടെ എല്ലാം എടുത്ത് വച്ചുട്ടുണ്ട്….”””
അവരുടെ കൂടെ എന്നെയും ഇരുത്തി, കഴിക്കാൻ പലതവണ ശ്രമിച്ചു… എത്ര നോക്കിയിട്ടും എനിക്ക് തൊണ്ടയിൽ നിന്നും താഴോട്ട് ഇറങ്ങുന്നില്ല… ഒരു വല്ലാത്ത മടുപ്പ് പോലെ
എന്താടാ ഫുഡ് മോശമാണോ …
💬 Comments
View all comments