Chapter Title : ദീപികാ വസന്തം [Zoro]
നീ എന്താ ഒന്നും കഴിക്കാത്തത്…””” ഫുഡിൽ കൈയിട്ട് ഇളക്കുന്നത് കണ്ട് എനിക്കത് ഇഷ്ടപ്പെട്ടില്ലെന്ന് ചേച്ചി കരുതി
അതൊന്നുമില്ല ചേച്ചി… എനിക്ക് കഴിക്കാൻ പറ്റുന്നില്ല….”””
നീ ഇങ്ങോട്ട് ഇരുന്നേ…. നിനക്ക് ഞാൻ വാരി തരാം….”””
ഏയ്!!! അതിൻ്റെയെന്നും ആവശ്യമില്ല…””””
ഇങ്ങോട്ട് താടാ പാത്രം… അതൊക്കെ ഞാൻ നോക്കിക്കോളാം….”””
ചേച്ചി സ്നേഹപൂർവ്വം എനിക് വാരി തന്നു…. കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ ഞാൻ ഇടയ്ക്കിടെ തുടച്ചുകൊണ്ട് അത് സ്വീകരിച്ചു...
നീ എന്നെ നിൻ്റെ അമ്മയെ പോലെ കണ്ടാൽ മതി…. “”” അവർ അതുകൂടി പറഞ്ഞപ്പോ എനിക്ക് ഒട്ടും പിടിച്ച് നിൽക്കാനായില്ല…. ഞാൻ നല്ല പോലെ കരഞ്ഞു… രമ്യെച്ചി എന്നെ മാറോട് ചേർത്തു ആശ്വസിപ്പിച്ചു…. അവരോടെനിക്ക് സ്നേഹവും ബഹുമാനവും ആദരവും ഒരേ സമയം തോന്നി… അവരെ ഞാൻ കെട്ടി പിടിച്ചു…. എൻ്റെ കരച്ചിൽ കണ്ട് ധനുവും കരഞ്ഞു.. ചന്ദ്രേട്ടൻ്റെ മുഖത്ത് ഒരു പുഞ്ചിരിയായിരുന്നു… ശേഷം ഞാൻ മുഖവും കഴുകി കുറച് നേരം അവരോട് വിശേഷങ്ങൾ പങ്കുവച്ചിരുന്നപ്പോൾ എൻ്റെ ഉള്ളില്ലുളള ചോദ്യം ഞാൻ ചേച്ചിയോട് സ്വകാര്യമായി ചോദിച്ചു
ചേച്ചി അന്ന് രാത്രി അമ്മയും അമ്മായിയും എന്തിനാണ് പെട്ടെന്നു വീട്ടിലേക്ക് തിരിച്ചു പോയത് എന്ന് ചേച്ചിക്ക് ഓർമ്മയുണ്ടോ….”””
എടാ അന്ന് നിൻ്റെ അമ്മ നാടകം നടകുന്നതിൻ്റെ ഇടയിൽ വീട്ടിൽ ഗർഭിണിയായ നിൻ്റെ ചേച്ചി ഒറ്റക്കാണെന്നും പറഞ്ഞാണ് ഇറങ്ങിയത്. അപ്പോഴാണ് വീട്ടിലോട്ടാണെങ്കിൽ ഞാനും വരുന്നു എനിക്കും അവളെ കാണണം എന്ന് അംബികയെച്ചിയും പറഞ്ഞു…. അവരപ്പോ തന്നെ പോവുകയും ചെയ്തു….”””
അമ്മ വേറെ എന്തെങ്കിലും കാര്യങ്ങളെ പറ്റിയോ…. പോകുന്ന വഴിയിൽ ആരെയോ കാണാണോ മറ്റോ ഉണ്ടെന്നു പറഞ്ഞതായി
💬 Comments
View all comments