0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

അവിടെ നിൽക്കാതെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോയി…. അവിടെ എത്തിയപ്പോ എല്ലാവരും ടെൻഷനോടെ വാതിക്കൽ തന്നെ നിൽക്കുന്നു…

നീ എവിടെ പോയി കിടക്കുവായിരുന്നു നായെ ഇത്രയും നേരം “”” ഒരു ദാക്ഷ്യവും കൂടാതെ അയാൾ എന്നോട് കാറി…

അച്ഛാ ഞാൻ ചന്ദ്രേട്ടൻ്റെ വീട് വരെ ഒന്നു പോയി…”””

നിൻ്റെ ചത്ത തള്ള പെറ്റു കിടകുന്നുണ്ടോടാ അവിടെ നാശമെ…. എടീ മേഘ്നാ നീ ടൗണിലുള്ള വരുണിൻ്റെ കൂട്ടുകാരൻ രാജീവിനെ വിളിച്ച് നോക്കിയോ….. ഇരുട്ടും മുൻപ് എത്തണമെന്ന് ഞാൻ അവനോടു പറഞ്ഞതാ .. കേൾക്കണ്ടേയവൻ മനുഷ്യൻ്റെ സ്വസ്ഥത കളയാൻ….. ഒരോന്നിറങ്ങികോളും…. എടാ നന്ദുവേ നീ എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് പോയി അമ്മാവൻ്റെ വീട്ടിൽ അനേഷ്വിക്ക് നിൻ്റെ എട്ടൻ എവിടെ പോയെന്ന്…സ്വാമി പറഞ്ഞത് ഓർമയില്ലേ. നിനക്ക് മാത്രമല്ലേ പുറത്ത് പോകാൻ പറ്റുമെന്ന് വേഗം പോവാ……”””

ശരി അച്ഛാ ഞാൻ പോയി നോക്കാം….. ചേച്ചീ ഒന്നിങ് വന്നേ…..”””

എന്താ ചേച്ചി ഇവിടെ നടക്കുന്നത്….. നിങൾ ഒക്കെ വല്യ വിശ്വാസികൾ അല്ലെ…. പിന്നെ എന്തിനാ ചേട്ടൻ രാത്രി പുറത്ത് വിട്ടത്….”””

അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ…. എടാ അമ്മാവൻറെ മകൾ ദീപികയ്ക്ക് ഈ കല്യാണത്തിന് താൽപര്യം ഉണ്ടെന്ന്…. അവൾക് അവനുമായി കുറച് സംസാരിക്കണം എന്നും പറഞ്ഞു അവളെ കാണാൻ ആശുപത്രിയിൽ ഉച്ചക്ക് ശേഷം പോയതാ…. അവനാണെ ഫോണും എടുത്തിട്ടില്ല…. അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല… നീ ഒന്ന് പോയി അന്വേഷിക്ക്….”””” ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും അവരുടെ സമാധാനത്തിന് ഞാൻ പുറത്തേക്കു പോയി… എന്നാലും അവള് ഒരു ഡോക്ടർ അല്ലെ ഇങ്ങനെയുള്ള കാര്യത്തിലും

💬 Comments

View all comments