0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

ഒരു പോയിൻ്റ് എത്തിയപ്പോൾ എൻ്റെ അമ്മയുടെ പേരും അവളുടെ അമ്മയുടെ പേരും എഴുതിവച്ചത് ഞാൻ കണ്ടു…. Kill a person by water എന്ന ഹെഡിങ്ങിൽ ആയിരുന്നു അത്.. അതുമതിയായിരുന്നു അവളെ എനിക് സംശയിക്കാൻ…. മൂന്നാല് പേജ് മറിച്ചപ്പോൾ എൻ്റെ ചേട്ടൻ്റെ പേര് കണ്ടു kill by accident….. എന്ന ഹെഡിംഗിൻ്റെ കൂടെ…. പെട്ടെന്നു എൻ്റെ ഫോൺ റിംഗ് ചെയ്തു….

ഹലോ….””

ഹലോ….. നന്ദു പോയാടാ….. ഏട്ടൻ പോയഡാ….”””” ചേച്ചിയുടെ കരച്ചിലോട്ട് കൂടിയുള്ള ശബ്ദം കോട്ടപ്പോൾ ഞാൻ ആകെ വല്ലാതായി

എന്താ ചേച്ചി…. ചേട്ടന് എന്താ പറ്റിയത്…”””

എടാ നന്ദു വരുണിന് ഒരു ആക്സിഡൻ്റ് പറ്റി നീ വേഗം സിറ്റി ഹോസ്പിറ്റലിൽ പോകൂ….. ഞങൾ സ്വാമിയോട് ചോദിച്ചിട്ട് വരാം “””” ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ച അളിയൻ എന്നോട് പെട്ടെന്നു പോകുവാൻ പറഞ്ഞു…

ഞാൻ ബുക്കിലേക്കും കണ്ണാടിയിലും നോക്കി…. പുറത്ത് ശക്തിയിൽ മിന്നലും ഇടിയും മുഴങ്ങി………… സ്വാമിയുടെ വചനങ്ങൾ ഞാൻ ഓർത്തു ബന്ധുക്കളിൽ നിന്നും ചതി പ്രതീക്ഷിക്കാം….. അതെൻ്റെ കാതുകളിൽ പ്രതിജ്വലിച്ച് കൊണ്ടിരുന്നു”””. ഞാൻ ആ ബുക്ക് അരയിൽ തിരുകി നേരെ ഹോസ്പിറ്റലിൽ വിട്ടു….. ഓപ്പറേഷൻ തീയറ്ററിൻ്റെ മുന്നിൽ എനിക്ക് അമ്മവനെ കാണാൻ സഹായിച്ചു…. ഞാൻ അയാളുടെ അരികെ ചെന്നു…..

അമ്മാവാ….. എന്താ പറ്റിയത്….. പറ…””””

നന്ദു ഞാൻ ദീപു വിളിച്ചിട്ടാണ് സംഭവം അറിഞ്ഞത്….. അവളെ കണ്ട് മടങ്ങുന്ന വഴി ഒരു ലോറി വന്നു അവൻ്റെ വണ്ടിക്ക് ഇടിക്കുകയായിരുന്നു…. രക്ഷിക്കാൻ പറ്റില്ലെന്നാണ് ഡോക്ടർ പറഞ്ഞത്…. അവളും അകത്ത് ഉണ്ട്…..”””” ശേഷം ഞാനും അവിടെ ഇരുന്നു…. അപ്പോഴാണ്

💬 Comments

View all comments