0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

ഞാൻ പുറത്ത് നോക്കി ഇരുന്നു അമ്മ എന്നോട് പറഞ്ഞ കഥകളും, ഞങൾ തമ്മിലുള്ള കളി തമാശക്കളും ഒക്കെ ഞാൻ ഓർത്തു കരഞ്ഞു. കുറെ ദൂരം പിന്നിട്ടപ്പോൾ വിനീഷ് എട്ടാനോട് അമ്മ എങ്ങനയാ മരിച്ചതെന്ന് ഞാൻ ചോദിച്ചു…

നിന്നോട് ഞാൻ ഇനിയും പലതും പറഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് നിൻ്റെ അമ്മ മരിച്ചത്… ഇത്രയും നാൾ നിന്നെ അറിയിക്കാതെ ഇരുന്നത് നിൻ്റെ ഭാവിയെ കുറിച്ച് ഓർത്തിട്ടാണെന്നാണ് നിൻ്റെ ഏട്ടൻ പറഞ്ഞത്….”””

അമ്മ എന്നെ പരീക്ഷക്ക് തലേന്ന് രാത്രി വരെ വിളിച്ചലോ. അപ്പോഴൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ….””

കഴിഞ്ഞ ശനിയഴ്ചയാണ് സംഭവം നടന്നത്… അന്ന് നമ്മുടെ കോവിലെ ഉത്സവും കഴിഞ്ഞ് മടങ്ങി വരുമ്പോൾ, അവർ എന്തിനോ കണ്ട പേടിച്ച് ഓടിയത് ആണെന്നാണ് ഞാൻ അറിഞ്ഞത്.. അങ്ങനെ ഓടിയപ്പോൾ നിൻ്റെ അമ്മായി കാല് തെറ്റി നിങ്ങളുടെ തറവാടിൻ്റെയും നിൻ്റെ അമ്മാവൻ്റെ വീടിൻ്റെയും നടുക്കുള്ള ആ കുറ്റി കാടില്ലെ അവിടെ നിങൾ പേണ്ടെങോ ഉപേക്ഷിച്ച പൊട്ട കിണറ്റില് വീണു… ശബ്ദം കേട്ട് നിൻ്റെ അളിയൻ ഓടി വരുമ്പോയെക്കും നിൻ്റെ അമ്മ അവരെ രക്ഷിക്കാൻ എടുത്ത് ചാടി… രാത്രി തന്നെ നാട്ടുകാരും പോലീസും ചേർന്ന് അവരെ മുകളിൽ എത്തിച്ചെങ്കിലും നിൻ്റെ അമ്മായി കല്ലിൽ തല അടിച്ച് രക്തം വാർന്ന് അപ്പൊ തന്നെ മരിച്ചിരുന്നു…. നിൻ്റെ അമ്മാവനും അവരുടെ ആ ഡോക്ടർ കൊച്ചും അവളുടെ അമ്മ മരിച്ചിട്ടും നിൻ്റെ അമ്മയെ രക്ഷിക്കാൻ കുറെ ശ്രമിച്ചു… ആശുപത്രിയിൽ എത്തുന്നതിനു മുൻപേ തന്നെ നിൻ്റെ അമ്മയും പോയിരുന്നു…”””

ആ നശിച്ച കിണർ അന്നേ ഞാൻ മൂടാൻ പറഞ്ഞതാ…അതിൽ ഭൂതമുണ്ടെന്ന് പറഞ്ഞു

💬 Comments

View all comments