Chapter Title : ദീപികാ വസന്തം [Zoro]
അവർ അത് മൂടിയില്ല. ഇപ്പൊ ആർക്ക് പോയി…. എനിക്ക് പോയി…. എൻ്റെ അമ്മ പോയി…എൻ്റെ അമ്മായി പോയി…. ഞാൻ ഇനി അങ്ങനെ ജീവിക്കും ചേട്ടാ…. “””””
എടാ നീ ഇങ്ങനെ കരയല്ലേ….. “””
പിന്നെ ഞാൻ എന്ത് ചെയ്യണം…. ആ നശിച്ച വീട്ടിൽ നിന്ന് എൻറെ അമ്മയെ രക്ഷിക്കാനാണ് ഇത്രയും ദൂരം വന്നു പഠിച്ചത്…. ഒരു ജോലിയും എനിക്ക് ശരിയായിട്ടുണ്ട്.. അടുത്ത അയ്ച്ച അമ്മയെ കൂട്ടി അങ്ങോട്ട് മാറി പോകാനിരുന്നതാ ….. ഇനി ഞാൻ ആർക് വേണ്ടി ജീവിക്കും ചേട്ടാ…. ഈ ജീവിതം അങ് അവസാനിപ്പിച്ചാലോ എന്ന് ആലോചിക്കുകയാ …. എനിക്ക് വയ്യ അമ്മയില്ലാതെ ജീവിക്കാൻ…”””
എടാ നീ അവിവേഗമെന്നും കാട്ടരുത് എല്ലാം നമ്മുക്ക് ആലോചിച്ച് തീരുമാനിക്കാം….”””” ഞങൾ വീടെതുമ്പോയെകും രാത്രി ആയിരുന്നു… പുള്ളി എന്നെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിയ ശേഷം വണ്ടിയിലുള്ള സാധനം ഇറക്കി വെച്ചിട്ട് വരാമെന്ന് പറഞ്ഞു പോയി. എൻ്റെ ബാഗും തൂകി ഞാൻ വീട്ടിലേക്ക് നടന്നു. ഓരോ ചുവട് വേക്കുമ്പോയും എൻ്റെ ഹൃദയം നീരുന്നുണ്ടായിരുന്നു…. വീടിൻ്റെ പുറത്ത് കസേരയും മറ്റും ഒതുക്കി വെച്ചിടുണ്ടായിരുന്നു… ഒരു സൈഡിൽ എൻ്റെ അമ്മയെ ദഹിപ്പിച്ച ഭാഗം മണ്ണ് കൊണ്ട് മൂടിയതായി കണ്ടു ആ മണ്ണിനെ ഞാൻ വാരിപ്പുണർന്നു ആർത്തോളിച്ച് കരഞ്ഞു.

വീട്ടിൽ അകത്ത് നമ്പൂതിരി കമ്പടി നിരത്തി പ്രശ്നം വെക്കുകയായിരുന്നു അന്നേരമാണ് എൻ്റെ കരച്ചിൽ അവർ കേട്ടത്… അളിയനും ഏട്ടനും കൂടെ പുറത്തേക്ക് ഓടി വന്നു എന്ന് പിടിച്ച് എഴുന്നേൽപ്പിച്ചു… ഞാൻ ഏട്ടനെ കെട്ടിപിടിച്ച് അമ്മ പോയല്ലോ എന്നും പറഞ്ഞു കരഞ്ഞു… അവൻ എന്നെ വീട്ടിലേക്ക് കയറ്റി..
💬 Comments
View all comments