Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]
അയാൾ ഞങ്ങളെ സഹായിക്കാൻ വരിക കൂടി ചെയ്തു.
ഒരു ദിവസം ഞാൻ ഹാളിൽ ഇരിക്കുമ്പോൾ ദേഹത്ത് ഒരു ബാത്തിങ് റോബ് ചുറ്റി ദീപിക തിടുക്കത്തിൽ ഓടി വന്നു. അവളുടെ മുഖത്തെ പരിഭ്രമം എന്നെ അദ്‌ഭുതപ്പെടുത്തി.
"എന്നാടി?"
ഞാൻ ചോദിച്ചു.
"മിണ്ടരുത്, പട്ടീ!"
"എന്നതാന്നെ?"
അവളുടെ ദേഷ്യത്തിന് കാരണം എനിക്ക് മനസ്സിലായില്ല.
"നിന്നോടാരാ നമ്മടെ ബെഡ് റൂമിലെ കർട്ടൻ തുറന്നിടാൻ പറഞ്ഞെ?"
"അതിനിപ്പം എന്നാ?"
ഞാൻ ചോദിച്ചു.
"പൊറത്തെ ഗാർഡന്റെ സ്മെൽ അകത്തേക്ക് വരാൻവേണ്ടി തുറന്നതല്ലേ? ഇപ്പം എന്നാ ഒണ്ടായേ?"
"സ്മെല്ല്!"
അവളൊച്ചയിട്ടു.
"എന്റെ കാർത്തി, ഞാൻ കുളി കഴിഞ്ഞ് മേത്ത് ഒന്നുമില്ലാതെ ഓടിക്കേറീത് ബെഡ് റൂമിലേക്കാ ... ആ ടവ്വൽ ബെഡ് റൂമിലെ ഡ്രയറീന്ന് എടുക്കാൻ ഞാൻ മറന്നുപോയില്ലേ?"
അവളെന്താണ് പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
"എന്നിട്ട്?"
ഞാൻ ചോദിച്ചു.
"എന്നിട്ടു എന്നാ ഒണ്ടായെ?"
"എടാ ആ ചേട്ടൻ അയാടെ ബെഡ് റൂമീന്ന് ഇങ്ങോട്ടു നോക്കുവാരുന്നു..."
"ഏഹ്?"
ഞാൻ പെട്ടെന്ന് വിക്കിപ്പോയി.
"ശ്യേ, കോപ്പ്! എടീ നീ തോർത്ത് എടുക്കാതെ കുളിക്കാൻ പോകുന്നു ഞാൻ ഒണ്ടോ കരുതുന്നു! സോറീഡീ.."
"സോറി..."
അവളുടെ ചൂട് താഴ്ന്നില്ല.
"തൃപ്തിയായില്ലേ നിനക്ക്? നിന്റെ വൈഫ് ഒന്നും ഇടാതെ നിന്നപ്പം കണ്ടവമാര് തുറിച്ചു നോക്കിയപ്പം തൃപ്തിയായില്ലേ നിനക്ക്?"
എനിക്ക് ചിരിക്കാൻ തോന്നിയെങ്കിലും ദീപികയുടെ ദേഷ്യം കണ്ടിട്ട് നിയന്ത്രിച്ചു.
"സാരമില്ല, മോളെ.."
ഞാൻ അവളെ തലോടി.
"അയാളങ്ങനെ കൊഴപ്പക്കാരൻ ഒന്നുമല്ലേടീ പെണ്ണെ!"
"നിന്നോട് ഇത് വന്നു പറഞ്ഞ എന്നെപ്പറഞ്ഞാ മതി!"
അവൾ അമർത്തിച്ചവിട്ടി ഡ്രസിങ് റൂമിലേക്ക് പോയി.
ഓഫീസിലേക്ക് പോകാൻ തുടങ്ങുമ്പോൾ കുര്യാക്കോസ്
💬 Comments
View all comments