Chapter Title : ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]
പുറത്ത് നിൽക്കുന്നത് കണ്ടു. അയാളുടെ മുഖത്ത് ചമ്മലോ, ജാള്യതയോ ഒക്കെ ഞാൻ വായിച്ചെടുത്തു.
"കാർത്തി, സോറി.."
അയാൾ തപ്പിത്തടഞ്ഞ് പറഞ്ഞൊപ്പിച്ചു.
"ഞാൻ പുറത്തേക്ക് വെറുതെ നോക്കി നിന്നതാ... ദീപിക അങ്ങനെ വരൂന്ന് ഒരിക്കലും കരുതീല്ല..അവള് ശരിക്കും പേടിച്ചു കാറി..."
ഞാൻ പുഞ്ചരിക്കാൻ ശ്രമിച്ചു.
"അറിയാതെയല്ലേ? സാരമില്ല..."
ഞാൻ പറഞ്ഞു.
അയാളപ്പോൾ ആശ്വാസത്തോടെ നിശ്വസിച്ചു. ഞാൻ എങ്ങനെ പ്രതികരിക്കും എന്നയാൾ ചിന്തിച്ചു കാണണം.
"ചേട്ടൻ കാണാത്തത് ഒന്നുമല്ലല്ലോ..."
അത് പറഞ്ഞ് ഞാൻ അയാളുടെ തോളിൽ തട്ടി.
അയാളൊന്നു പുഞ്ചിരിച്ചു.
പിന്നെ എന്തോ ഓർത്തു കുഴങ്ങിയത് പോലെ തല ചൊറിഞ്ഞു.
"താങ്ക്സ് ജീസസ്!"
അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്നാലും പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല്...നിങ്ങള് ഭയങ്കര ലക്കിയാ കാർത്തി..."
അത് പറഞ്ഞ് നാണം കലർന്ന പുഞ്ചിരിയോടെ അയാൾ എന്നെ നോക്കി.
അപ്പോൾ എനിക്കെന്തോ രസം തോന്നി.
സുധാകരനുമായുള്ള കണക്ഷൻ ഒക്കെ തീർന്നിട്ട് എപ്പോൾ മാസങ്ങളായല്ലോ. ചിലപ്പോൾ അതായിരിക്കാം കാരണം.
"താങ്ക്സ്.. ..പറഞ്ഞത് ശരിയാ..."
ഞാനും പുഞ്ചിരിച്ചു.
എനിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ ദേഷ്യപ്പെടില്ലേ? ഞാൻ ഓർത്തു. എൻ്റെ ഉള്ളിൽ നല്ല സൂപ്പർ വൈകൃതമുള്ളത് മറ്റാർക്കും അറിയില്ലല്ലോ!
അന്ന് വൈകുന്നേരം ഞാൻ നേരത്തെ വന്നു. അവൾക്കൊരു സർപ്രൈസ് കൊടുക്കാനും രാവിലത്തെ സംഭവത്തെ ഒന്ന്
തണുപ്പിക്കാനും ഞാൻ അടുക്കളയിൽ കയറി.
സപ്പർ ഉണ്ടാക്കി.
പുറത്ത് സ്‌കൂട്ടറിന്റെ ശബ്ദം കേട്ട് ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി. ദീപികയാണ്. നല്ല ക്ഷീണമുണ്ട് അവൾക്ക്.
അകത്തേക്ക് വന്ന് എന്നോടവൾ മിണ്ടില്ല എന്നാണ് ഞാൻ കരുതിയത്.
എന്നാൽ അടുക്കളയിൽ ആണ് ഞാൻ എന്നറിഞ്ഞ് അവളെങ്ങോട്ട് വന്നു.
"സോറി കാർത്തി..."
എന്നെ
💬 Comments
View all comments