Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
പോലെ ഞെട്ടി. പിന്നെ സ്ക്രീനിലേയ്ക്ക് നോക്കി, എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പിന്നെ തിരിഞ്ഞ് എന്നെ നോക്കി.
“എന്താ?”
“ദീപ്തിയ്ക്ക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ.. എന്നോട് ചോദിക്കാം. ഞാൻ എൻ്റെ വർക്കുമായി അല്പം തിരക്കിലായിരുന്നു. എനിയ്ക്ക് ഇപ്പോ സമയമുണ്ട്..”
“വേണ്ട.. ഒന്നുമില്ല.. ഐ.. ഐ ആം ഗുഡ്..”
“വെൽ, ലെറ്റ് മീ നോ..”
“ഷുവർ”
ഞാൻ തിരിഞ്ഞ് നടന്നു. വാതിലിനു പുറത്തിറങ്ങിയപ്പോൾ പവിത്ര അവിടെ നിൽക്കുന്നുണ്ടായിരുന്നു.
“വെൽ, ദാറ്റ് വാസ് ഹാർഡ് റ്റു വാച്ച്”, അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ദുഷ്ടേ..”
“ഹ ഹ ഹ ഹാ..”
“നീയെന്നെ പറ്റിച്ചതാണോ?”
“അല്ലേയല്ല.. വരുൺ.. പക്ഷേ അവളൊരു പെണ്ണല്ലേ.. എ ഷൈ വൺ റ്റൂ.. മേബീ നെക്സ്റ്റ് ടൈം, അല്പം ഗൗരവം കുറച്ച് നോക്കൂ”, പവിത്ര എൻ്റെ കോളർ മടക്കിക്കൊണ്ട് എന്നോട് പറഞ്ഞു.
“ആ, എന്തോ ആവട്ട്..”
ഞങ്ങൾ പുറത്തേയ്ക്ക് നടന്നു.
പിറ്റേന്ന് രാവിലെ അല്പം നേരത്തേ ആയിരുന്നു ഞാൻ ഓഫീസിലെത്തിയത്. ഞായറാഴ്ച ആയതിനാൽ സ്ഥിരം ജോലിക്കാരൊന്നും ഓഫീസിൽ കാണില്ല. സെഷനുകളും കാണില്ല. പെൻഡിങ്ങ് ജോലികൾ തീർക്കാൻ നല്ല അവസരവും ആണ്. സൈൻ ഇൻ ചെയ്തിട്ട് നേരെ സീറ്റിലേയ്ക്ക് ചെന്നു. മെയിലുകൾ ചെക്ക് ചെയ്ത് ജോലിയിലേയ്ക്ക് കടക്കാൻ തുടങ്ങുമ്പോൾ ആണ് ദീപ്തി അരികിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ചെറുതായി ഞെട്ടുകയും ചെയ്തു. ഇവളെങ്ങനെ ഇത്ര സൈലൻ്റായി ! ക്രീപ്പി.
“ദീപ്തി!”
“സോറി”
“എന്തിന്..?”
“ഞാൻ.. ഞാൻ..”, ദീപ്തി വാക്കുകൾക്കായി പരതിക്കൊണ്ടിരുന്നു.
ഞാൻ അരികിലുണ്ടായിരുന്ന കസേര വലിച്ച് അവളുടെ അടുത്തേയ്ക്കിട്ടു. അവളോട് കസേരയിൽ ഇരിയ്ക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. കസേരയിൽ ഇരുന്ന് അല്പസമയം അവൾ എന്നെ നോക്കിക്കൊണ്ടിരുന്നു. പെട്ടന്ന് അവൾ മുഖം പൊത്തി കരയാൻ തുടങ്ങി. ഞാൻ എന്താ ചെയ്യണ്ടതെന്ന് മനസ്സിലാവാതെ വിഷമിച്ചിരിയ്ക്കുമ്പോൾ ആണ് പവിത്ര വന്നത്. ഓഫീസ് ഫ്ലോറിൽ ആ സമയത്ത് വേറെ ആരും ഇല്ലായിരുന്നു. അത് ചെറിയ ആശ്വാസം. പവിത്ര എൻ്റെ മുഖത്തേയ്ക്ക് നോക്കി. ഞാനൊന്നും ചെയ്തില്ല എന്ന് ഞാൻ കൈകൊണ്ടും മുഖം കൊണ്ടും പറയാൻ ശ്രമിച്ചു. ദീപ്തി വേഗം എണീറ്റ് ബാത്ത് റൂമിലേയ്ക്ക് പോയി. എന്നെ ഒന്ന് നോക്കിയിട്ട്
💬 Comments
View all comments