Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
പവിത്ര അവളുടെ പിന്നാലെ പോയി.
ലഞ്ച് സമയം ആയപ്പോൾ ആണ് ഞാൻ സീറ്റിൽ നിന്ന് എണീറ്റത്. നോക്കുമ്പോൾ ദീപ്തി മേശപ്പുറത്ത് മുഖം അമർത്തി ഇരിയ്ക്കുന്നു. പവിത്രയെ അവിടെ കാണാനും ഇല്ലായിരുന്നു. എന്താണെന്നറിയാതെ എൻ്റെ മനസ്സിൽ ഒരു സങ്കടം തോന്നിയിരുന്നു. പ്രത്യേകിച്ച് അവളുടെ തലേന്നത്തെ സംസാരവും, ഞാൻ ശ്രദ്ധിച്ചില്ല എന്നുള്ള ആരോപണവും എല്ലാം കൂടി. ഞാൻ അടുത്ത് ചെന്ന് മെല്ലെ അവളെ വിളിച്ചു. അവൾ മുഖമുയർത്തി എന്നെ നോക്കി. കണ്ണുകൾ കരഞ്ഞ് ചുവന്നാണ് ഇരുന്നത്.
“ഉറങ്ങിപ്പോയോ?”
ഇല്ലയെന്ന് അവൾ തലയാട്ടി.
“വാ, ലഞ്ച് കഴിക്കാൻ പോകാം”
അവൾ ഒന്നും പറഞ്ഞില്ല.
“ദീപ്തീ”
പിന്നെയും എൻ്റെ മുഖത്ത് നോക്കി നിശബ്ദത.
“എണീറ്റ് വാ, ഭക്ഷണം കഴിക്കാൻ പോകാം. എനിക്ക് നല്ല ഒരു ഹോട്ടൽ അറിയാം”
അവൾ എണീറ്റ് നിന്നു. ഞാൻ നടന്നപ്പോൾ എൻ്റെ പിന്നാലെ വന്നു. ഹോട്ടലിൽ ചെന്നിട്ട് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോളും അവൾ ഒന്നും പറഞ്ഞില്ല. ഞാൻ മീൽസ് ഓർഡർ ചെയ്തു. രണ്ടുപേരും മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു. പുറത്തിറങ്ങിയപ്പോൾ ഞാൻ അവളുടെ നേരെ തിരിഞ്ഞു.
“ദീപ്തീ, അവിടെയൊരു പാർക്കുണ്ട്. നീ അവിടെ പോയിട്ടുണ്ടോ?”
അവൾ ഇല്ലെന്ന് തലയാട്ടി.
“നമുക്ക് പോകാം?”
അവൾ എന്നെ നോക്കി നിന്നതേ ഉള്ളു.
“ഞാനിനി നിന്നെ എടുത്ത് കൊണ്ട് പോകണോ?”, മൂഡ് ലൈറ്റാക്കാൻ ഞാനൊരു തമാശ പറയാൻ ശ്രമിച്ചു. അവളുടെ കണ്ണുകൾ വീണ്ടും നറഞ്ഞ് വരുന്നത് കണ്ടപ്പോൾ എൻ്റെ പ്രാണൻ പോയി. ഓഫീസിലും അല്ല, പൊതു സ്ഥലത്ത് ! എന്നെ എന്തായാലും പോലീസു പിടിയ്ക്കും.
പിന്നെ സകല ധൈര്യവും സംഭരിച്ച് അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. അവൾ മിണ്ടാതെ കൂടെ നടന്ന് വന്നു. അത്രയും ആശ്വാസം. വഴിയിലെത്തിയപ്പോൾ അവളെ എൻ്റെ ഒപ്പം ആക്കി നടത്തി. അവളുടെ കൈ ഞാൻ വിടാൻ ശ്രമിച്ചെങ്കിലും അവൾ എൻ്റെ കയ്യിൽ അമർത്തി പിടിച്ചു. പാർക്കിൽ ആളുകൾ അധികം ഇല്ലായിരുന്നു. തലേന്ന് പവിത്രയുടെ ഒപ്പം ഇരുന്ന ബെഞ്ചിൽ തന്നെ ഞങ്ങൾ ഇരുന്നു. ഞാൻ അല്പം അകലം ഇട്ടാണ് ഇരുന്നത്. ബെഞ്ചിൽ ഇരുന്നപ്പോൾ അവൾ എൻ്റെ കൈ വിട്ടു.ഞാൻ ദീപ്തിയുടെ
💬 Comments
View all comments