0%

Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Author : Kambikathakal Read All Parts 756

നെർവസ് ആയിരുന്നെന്ന് എനിയ്ക്ക് തോന്നി. അവൾ സീറ്റിൽ നിന്ന് എണീറ്റ് നിന്നു. പിന്നെ അവിടെ തന്നെ ഇരുന്നു. ഞാൻ അവളുടെ സീറ്റിനരികിൽ ചെന്ന് നിന്നു. അവളുടെ കണ്ണുകൾ സ്ക്രീനിൽ തന്നെ ആയിരുന്നു. ഞാൻ അവളുടെ സ്ക്രീനിലേയ്ക്ക് നോക്കി. സ്ക്രീൻ കാലിയായിരുന്നു. ഒരു ലൈൻ മാത്രം ഡിസ്പ്ലേ ചെയ്തിരിയ്ക്കുന്ന ടെർനിമൽ വിൻഡോ. അവൾ എന്തോ പ്രോഗ്രാം പരീക്ഷിച്ച് നോക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി.

“ലുക്ക്സ് ലൈക് ഇറ്റ് ഈസ് സ്റ്റക്ക്..”, ഞാൻ പരമാവധി ഗൗരവത്തിൽ പറഞ്ഞു.

“അതേ.. യെന്ന് തോന്നുന്നു..”, അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“ദീപ്തീ”

“ഉം?”, അവൾ പെട്ടന്ന് തിരിഞ്ഞ് എൻ്റെ മുഖത്തേയ്ക്ക് നോക്കി.

“ഞാൻ വരുൺ”

“ഐ നോ..”

“ഇതുവരെ പരിചയപ്പെട്ടില്ല”, ഞാൻ എൻ്റെ കൈ അവളുടെ നേരെ നീട്ടി.

അവൾ മടിച്ച് മടിച്ച് എൻ്റെ കൈ പിടിച്ചു കുലുക്കി. അവളുടെ കൈകൾ ഐസ് കട്ട പോലെ തണുത്തിരുന്നു. “വരുൺ എപ്പോളും ബിസിയായത് കൊണ്ടാവും.. വലിയ വലിയ ആൾക്കാരൊക്കെ ഞങ്ങളെ ശ്രദ്ധിയ്ക്കുമോ?”

അവൾ താഴേയ്ക്ക് നോക്കി ആയിരുന്നു അത് പറഞ്ഞത്.

“ഞാൻ! വെൽ.. നോ.. അതെന്താ ദീപ്തിയ്ക്ക് അങ്ങനെ തോന്നാൻ..”

അവൾ ഒന്നും പറഞ്ഞില്ല. എൻ്റെ മുഖത്തേയ്ക്ക് തന്നെ നോക്കിക്കൊണ്ട് സീറ്റിൽ ഇരുന്നു.

“ദീപ്തി..”

അവൾ ഒരു സ്വപ്നത്തിൽ നിന്ന് എന്നത് പോലെ ഞെട്ടി. പിന്നെ സ്ക്രീനിലേയ്ക്ക് നോക്കി, എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പിന്നെ തിരിഞ്ഞ് എന്നെ നോക്കി.

“എന്താ?”

“ദീപ്തിയ്ക്ക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ.. എന്നോട് ചോദിക്കാം. ഞാൻ എൻ്റെ വർക്കുമായി അല്പം തിരക്കിലായിരുന്നു. എനിയ്ക്ക് ഇപ്പോ സമയമുണ്ട്..”

“വേണ്ട.. ഒന്നുമില്ല.. ഐ.. ഐ

💬 Comments

View all comments