Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
പിന്നിൽ നിൽക്കുകയായിരുന്നു. എൻ്റെ കൈകൾ കസേരയുടെ ബാക്ക് റെസ്റ്റിനു മുകളിൽ അവളുടെ തലയുടെ ഇരുവശത്തുമായി വച്ചുകൊണ്ടായിരുന്നു നിന്നത്. സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ ദീപ്തി അവളുടെ തല ചെരിച്ച് എൻ്റെ വലതുകയ്യിൽ അവളുടെ കവിൾ മുട്ടിച്ചു. അബദ്ധത്തിൽ സംഭവിച്ചതായിരിയ്ക്കും എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല. അവൾ വേഗം തല മാറ്റുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൾ അവളുടെ കവിൾ എൻ്റെ കയ്യിലേയ്ക്ക് അമർത്തി വയ്ക്കുകയാണ് ചെയ്തത്. അല്പം നെർവസ് ആയെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു,
“ഉം, ദീപ്തിയുടെ കൈ പോലെ ഐസല്ല കവിൾ..”, പറഞ്ഞ് തീർന്നതിനു ശേഷമാണ് അബദ്ധമായിപ്പോയോ എന്ന് ആലോചിച്ചത്. പവിത്രയുടെ അടുത്ത് സംഭവിച്ചതിൻ്റെ നാണക്കേട് ഇനിയും തീർന്നിട്ടില്ല.
ദീപ്തി അവളുടെ കൈ എൻ്റെ കൈയുടെ മേലെ അമർത്തി വച്ചു. എൻ്റെ കൈ അവളുടെ കവിളിനോട് കൂടുതൽ അമർത്തി വയ്ക്കുന്നത് പോലെ. അവളുടെ കൈ ഇന്ന് അല്പം ചൂടുള്ളതായി എനിക്ക് തോന്നി. അവൾ തിരിഞ്ഞ് എൻ്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. അവളുടെ ചിരി എൻ്റെ മുഖത്തെക്കാൾ നെർവസ് ആയിരുന്നു.
“ഇപ്പോളും തണുപ്പാണോ?”
“അല്ല.. ഇതെപ്പോ സംഭവിച്ചു?”
അവൾ ചിരിക്കുക മാത്രമേ ചെയ്തുള്ളു. ആരെങ്കിലും കണ്ടോ എന്നറിയാൻ ചുറ്റും നോക്കിക്കൊണ്ട് ഞാൻ എൻ്റെ കൈ പിന്നോട്ട് വലിച്ചു. അവൾ പക്ഷേ എൻ്റെ കൈ വിട്ട് തരാൻ തയ്യാറല്ലായിരുന്നു. എനിക്ക് അല്പം ബലം പ്രയോഗിക്കണ്ട വന്നു. അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ദീപ്തിയും ഒപ്പം എണീറ്റ് വന്നു. ഞങ്ങൾ ഒന്നിച്ചാണ് ലിഫ്റ്റ് ലോബിയിലേയ്ക്ക് നടന്നത്. അവൾ എൻ്റെ ഒപ്പം തന്നെ ആയിരുന്നു നടന്നത്. പലപ്രാവശ്യം അവൾ എൻ്റെ തോളിൽ വന്ന് മുട്ടുകയും ചെയ്തു.
ലിഫ്റ്റിൽ കയറി താഴേയ്ക്ക് വന്നപ്പോൾ തൊട്ട് താഴത്തെ നിലയിൽ നിന്ന് ഒരു ഗ്രൂപ്പ് ആളുകൾ കൂടി ലിഫ്റ്റിലേയ്ക്ക് കയറി. ഞാൻ ലിഫ്റ്റിൻ്റെ ഏറ്റവും പിന്നിലേയ്ക്ക് നീങ്ങി. ദീപ്തിയും. അവൾ
💬 Comments
View all comments