Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
ആളില്ലാഞ്ഞത്.. സംസാരിച്ച് കഴിയുന്നത് വരെ അവൾ എൻ്റെ കയ്യിൽ നിന്ന് പിടിവിട്ടില്ല. എനിക്കാണെങ്കിൽ അല്പം നാണക്കേടും തോന്നുന്നുണ്ടായിരുന്നു.
“അതേ, ഞാൻ ഓടിപ്പോവില്ല, എൻ്റെ കൈ വിടാം”
അവളുടെ മുഖത്ത് ആദ്യമായി ചിരിയും നാണവും കണ്ടത് അപ്പോളാണ്. അവൾ വേഗം എൻ്റെ കൈ വിട്ടിട്ട് ഒരു കൈ കൊണ്ട് മുഖം പൊത്തി.
“അയ്യോ, ഇനീം കരയല്ലേ.. കൈ വേണേൽ എടുത്തോ, ദാ..”, അവളുടെ നേരെ കൈ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് രണ്ട് കൈകളും കൊണ്ട് മുഖം പൊത്തി. ഞാൻ ബെഞ്ചിൽ നിന്ന് എണീറ്റപ്പോൾ അവൾ വീണ്ടും എൻ്റെ കൈയിൽ മുറുക്കെ പിടിച്ചു. ഞാൻ അവളെ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് എൻ്റെ കൈ വിട്ടു.
“ഒരുപാട് നന്ദി. എനിക്ക് വലിയ ആശ്വാസം തോന്നുന്നു”
ഞാൻ അവളുടെ തോളിൽ തട്ടാൻ കൈ നീട്ടിയപ്പോൾ അവൾ അല്പം കൂടി എൻ്റെ അടുത്തേയ്ക്ക് നീങ്ങി നിന്നെന്ന് എനിക്ക് തോന്നി.
തുടർന്ന് വന്ന രണ്ടാഴ്ച സമയം കിട്ടിയപ്പോളൊക്കെ ഞാൻ അവളുടെ ഒപ്പം ഇരുന്ന് അവളെ സഹായിച്ചു. ആ ആഴ്ചയിൽ തന്നെ അവൾ ബാക്കിയുണ്ടായിരുന്ന അസൈൻമെൻ്റുകൾ ഏകദേശം എല്ലാം തന്നെ തീർത്തിരുന്നു. മൂന്നാമത്തെ ആഴ്ച ആയപ്പോളേയ്ക്കും ആൾക്ക് ചിരിയും കളിയും എല്ലാം വന്നു. പവിത്ര പലതവണ എന്നെ അതും പറഞ്ഞ് കളിയാക്കി.
“വരുൺ, നീ ദീപ്തിയെ എന്താ ചെയ്തത്? പെണ്ണാകെ വസന്തത്തിലെ ചെറിമരം പോലെ ആണല്ലോ ഫുൾ ടൈം!”
“അതാണ് വരുൺ മാജിക്ക്”, ഞാനെൻ്റെ കൈവിരലുകൾ മജീഷ്യനെപ്പോലെ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഉം, വല്ലടത്തുമൊക്കെ മാജിക്ക് കാണിച്ച് തല്ല് വാങ്ങിയിട്ട് വരണ്ട, എനിക്ക് അറിവുള്ളതാണല്ലോ”
“നീയതിനീം വിട്ടില്ലേ ! ഞാൻ കത്തി വാങ്ങിവരാം. എന്നെയങ്ങ് കൊന്നേക്ക്”
“ഞാനത് നീ ചത്താലും മറക്കില്ല..”, അവൾ ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു. ഞാൻ പിന്നാലെയും.
പിറ്റേന്ന് കാഷ്വലായി ദീപ്തിയുടെ വർക്ക് നോക്കിക്കൊണ്ട് അവളുടെ കസേരയുടെ
💬 Comments
View all comments