0%

Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Author : Kambikathakal Read All Parts 745

അത്യാവശ്യം മുൻപരിചയം ഉണ്ടായിരുന്നതിനാൽ വേഗത്തിൽ തന്നെ ഒരു പേരെടുക്കാനും പറ്റി. കാര്യങ്ങൾ നല്ല നിലയിൽ പോകാൻ തുടങ്ങി. മനസ്സിൽ അത്യാവശ്യം സമാധാനം വന്നു. അപ്പോൾ സ്വാഭാവികമായും ചുറ്റുമുള്ള “കാര്യങ്ങൾ” ശ്രദ്ധിക്കാൻ തുടങ്ങി. ട്രെയിനികൾക്കിടയിൽ ഒരു പെൺകുട്ടീ മാത്രമേ ഉണ്ടായിരുന്നുള്ളു, പവിത്ര. അവൾ ആദ്യം മുതലേ നല്ല സുഹൃത്തും ആയിരുന്നു. സിറ്റിയിൽ തന്നെ വളർന്നവൾ ആണ്. ചുറ്റുവട്ടങ്ങൾ നന്നായി അറിയാം. സിഗരറ്റ് വലി ബ്രേക്കുകളിൽ ഒപ്പം വരും. ചിലപ്പോ കയ്യിൽ നിന്ന് വാങ്ങി രണ്ടോ മൂന്നോ പഫ് എടുക്കും. മുറിയിംഗ്ലീഷുമായി വന്നിറങ്ങി അതിൻ്റെ പേരിൽ കളിയാക്കലുകൾ സ്ഥിരം കേട്ടുകൊണ്ടിരുന്ന എനിക്ക് അവൾ വലിയൊരു ആശ്വാസവും ആയിരുന്നു.

എന്തൊക്കെ പറഞ്ഞാലും പെണ്ണ് ഒരുത്തി ഇങ്ങനെ ഫ്രീയായി ഇടപെടുമ്പോൾ പെണ്ണുങ്ങളെക്കണ്ട് ശീലമില്ലാത്ത നമ്മൾക്ക് അത് മറ്റ് പലതുമാണല്ലോ തോന്നിക്കുക. ഫ്രീയായി ഡ്രെസ്സ് ചെയ്ത് വരുന്ന അവൾ എൻ്റെയടുത്ത് ആകുമ്പോൾ അല്പം റിലാക്സ്ഡും ആയിരുന്നു. ഇടയ്ക്ക് കൈ രണ്ടും പൊക്കി മുടി മൊത്തം പിടിച്ച് ക്ലിപ്പിട്ട് ടൈറ്റാക്കുമ്പോൾ അവളുടെ സ്ലീവ്ലെസ്സ് ടോപ്പിനകത്ത് ഷേവ് ചെയ്ത കക്ഷം കാണും. നോക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും നോക്കിപ്പോലും. പിന്നെ സ്കർട്ട് ഇട്ട് വരുന്ന ദിവസങ്ങളിൽ കാലുകൾ പിണച്ചുവച്ചിരിയ്ക്കുമ്പോൾ അവളുടെ മുട്ട് വരെ കാണും. കയ്യും കാലും ഒക്കെ ഷേവ് ചെയ്ത് വളരെ സ്‌മൂത്തായിരിയ്ക്കുന്നത് കാണുമ്പോൾ ഒന്ന് തൊട്ട് നോക്കാൻ വല്ലാത്ത കൊതി തോന്നുകയും ചെയ്യും. ഒരു തവണ അവളുടെ കക്ഷത്തിലേയ്ക്ക് തുറിച്ച് നോക്കി മണ്ടനെപ്പോലെ ഇരുന്നത് അവൾ കയ്യോടെ പിടിയ്ക്കുകയും ചെയ്തു. അവൾ ചിരിച്ച് തള്ളിയതേ ഉള്ളു. നാണക്കേടായി. എന്നാലും അവളിനി അത് എൻജോയ് ചെയ്ത് ചിരിച്ചതാണോ!

💬 Comments

View all comments