Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
ഇത്തവണ അവൾ എന്നെ മുട്ടാത ആയിരുന്നു ഇരുന്നത്. അല്പസമയം മുന്നോട്ട് തന്നെ നോക്കിയിരുന്നിട്ട് അവൾ എൻ്റെ കൈയിൽ പിടിച്ചു.
“വരുൺ”
“പവിത്രാ, സോറി..”
“നിങ്ങളൊക്കെ എന്താണ് പെണ്ണുങ്ങളെ പറ്റി മനസ്സിൽ കരുതിയിരിക്കുന്നത്!”
ഞാൻ ഒന്നും മിണ്ടിയില്ല.
“വരുൺ, എനിക്ക് വരുണിനെ വളരെ ഇഷ്ടമാണ്. അത് വരുൺ കരുതുന്നത് പോലെയുള്ള ഇഷ്ടമല്ല. ചെലപ്പോ അതിനും അപ്പുറം ആയിരിക്കും. എനിവേ, നീ ചെയ്തത്, വേ ഔട്ട് ഓഫ് ദ ലൈൻ..”
എനിക്ക് ഒന്നും പറയാനില്ലായിരുന്നു. “സോറി.. എനിക്കറിയില്ല എന്താ എൻ്റെ മനസ്സിൽ കയറിയതെന്ന്”
“എനിക്ക് നന്നായി അറിയാം.. നിനക്കും. പക്ഷേ എനിക്ക് നിൻ്റെ അടുത്ത് നിന്നും വേണ്ടത് നിനക്ക് എൻ്റെ അടുത്തുനിന്നും വേണ്ടതല്ല”
ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി.
“നോക്കൂ, എൻ്റെ പാസ്റ്റ് അത്ര ഹാപ്പിയൊന്നും അല്ലായിരുന്നു. നീയുമായി അടുത്തപ്പോൾ എനിക്കില്ലാതെ പോയ നല്ല സുഹൃത്തുക്കളെയും സഹോദരനെയും ഒക്കെയാണ് ഞാൻ നിന്നിൽ കണ്ടത്..”
ഞാൻ പിന്നെയും തല താഴ്ത്തി ഇരുന്നു.
“നിൻ്റെ മുഖത്തടിയ്ക്കാനുള്ള ദേഷ്യം തോന്നുന്നുണ്ട് എനിക്ക്..”
ഞാൻ അറിയാതെ എൻ്റെ കവിളിൽ കൈവച്ചുപോയി.
“ലുക്ക് അറ്റ് യു! എനിവേ, മിനിഷയുടെ നേരെയും എൻ്റെ നേരെയും ഉള്ള നോട്ടം വച്ച് ഇന്നല്ലെങ്കിൽ നാളെ ഇത് സംഭവിയ്ക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.. നിനക്ക് ചാൻസ് തന്ന എന്നെ പറഞ്ഞാമതി”
“സോറി.. ഞാൻ ഇതുവരെ..”
“നീ ഇതുവരെ?”
“ഞാൻ, ആരെയും..”
“ഞാനും ആരെയും ഒന്നും ചെയ്തിട്ടില്ല ! അതും പറഞ്ഞ് ചാൻസ് കിട്ടുമ്പോളൊക്കെ ആൾക്കാരെ കയറിപ്പിടിക്കുകയാണോ ചെയ്യണ്ടത്?”
“നോക്ക് പവിത്ര, ഞാൻ നിന്നെയും മിനിഷയെയും ഒക്കെ നോക്കിയിട്ടുണ്ട് എന്നത് സത്യമാണ്. നല്ല ആഗ്രഹത്തോടെ തന്നെ നോക്കിയിട്ടുണ്ട്. പക്ഷേ ഇവിടെ മിനിഷ ആയിരുന്നെങ്കിൽ ഞാൻ ഒന്നും ചെയ്യില്ലായിരുന്നു”
“നീയെന്താ പറഞ്ഞ് വരുന്നത്?”
“നിൻ്റെയടുത്ത് ഞാൻ കംഫർട്ടബിൾ ആണ്. വേറെ ആരുടെയും അടുത്ത് ഞാൻ ഇത്രയും കംഫർട്ടബിൾ അല്ല. ഒരുപക്ഷേ അവരോടൊന്നും സംസാരിക്കാൻ പോലുമുള്ള മനസ്സുകാണില്ല എനിയ്ക്ക്..”
“അതുകൊണ്ട്?”
“കാണുമ്പോൾ കാമം തോന്നുന്നതും നോക്കിയിരിക്കുന്നതും എന്തെങ്കിലും ചെയ്യുന്നതും രണ്ട് കാര്യമല്ലേ പവിത്രാ.. ഞാൻ ചെയ്തത് ശരിയാണെന്നല്ല പറഞ്ഞത്. നിൻ്റെ അടുപ്പത്തെ തെറ്റിദ്ധരിച്ചതിൽ എനിക്ക് വലിയ സങ്കടമുണ്ട്. അതിലധികം
💬 Comments
View all comments