0%

Chapter Title : ദീപ്തി പരിണയം [അജിത് കൃഷ്ണ]

ഒരു നിമിഷം സൈലന്റ് ആയി..

ദീപ്തി :പറ കിരൺ നിനക്ക് എന്നേ സംശയം ആണോ... എനിക്ക് നീ മാത്രം ആണ് കിരൺ ലോകം നമ്മൾ ഒന്നിച്ചു കഴിയാൻ വേണ്ടി അല്ലേ ഞാൻ അഭിനയിക്കാൻ പോയത്.

കിരൺ :പ്ലീസ് ദീപ്തി നിന്റെ അഭിനയം സ്ക്രീൻ മുൻപിൽ മതി ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെ അല്ല. നീ ഒരുപാട് മാറിയിരിക്കുന്നു... വേണ്ട നമുക്ക് ഒന്നും നിർത്തിയേക്ക്...

ദീപ്തി :എന്ത്..... !

കിരൺ :ഈ സീരിയൽ അഭിനയം ഇനി വേണ്ട.

ദീപ്തി :അങ്ങനെ പറയുമ്പോൾ ഇട്ടിട്ട് പോരാൻ പറ്റില്ല. ഇപ്പോൾ തന്നെ ഒരുപാട് എപ്പിസോഡുകൾ കഴിഞ്ഞു പെട്ടന്ന് എനിക്ക് പറ്റില്ല എന്ന് പറഞ്ഞാൽ നമ്മൾ അവരെ ചതിക്കുന്നതിനു തുല്യം ആണ്.

കിരൺ :അതൊന്നും എനിക്ക് അറിയേണ്ട കാര്യം ഇല്ല. എനിക്ക് എന്റെ ദീപ്തിയെ പഴയ പടി കിട്ടണം... !

ദീപ്തി :നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ കിരൺ. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നമ്മളെ സഹായിച്ചവർ ആണ് അവർ. എനിക്ക് അവരെ ചതിക്കാൻ പറ്റില്ല.

കിരൺ :ആരു ആരെയാണ് ചതിക്കുന്നത് എന്ന് എനിക്കും നിനക്കും വ്യക്തമായി അറിയാം.

ദീപ്തി :കള്ള് കുടിച്ചു തോന്നിവാസം വിളിച്ചു പറയുന്നതിന് ഒരു പരിധി ഉണ്ട്.

കിരൺ :പറഞ്ഞാൽ നീ എന്ത് ചെയ്യും.....

ദീപ്തി :ഇത് എന്റെ ഫ്ലാറ്റ് ആണ് ഇവിടെ കിടന്നു ബഹളം വെച്ചാൽ ഞാൻ വിളിച്ചു പോലീസിൽ പറയും....

കിരൺ :ഒഹ്ഹ്ഹ് അപ്പോൾ അങ്ങനെ ആണ് അത്രേ ഉള്ളൂ... ശെരി ആണല്ലോ ഇത് നിന്റെ വീട് അല്ലെ ഞാൻ വെറും തെണ്ടി വലിഞ്ഞു

💬 Comments

View all comments