0%

Chapter Title : ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 4.5K

പുറത്ത്  നിന്നു കഴിച്ചു മുങ്ങി നടന്നു. അവളിനി വീട്ടിൽ എങ്ങാനും പറയുമോ എന്ന ഭയം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല .

പാതി ആശ്വാസം !

പക്ഷെ അവളെ ഫേസ് ചെയ്യാൻ എനിക്കെന്തോ വല്ലായ്മ തോന്നി. മുൻപുണ്ടായിരുന്ന ചിരിയും കളിയും അവളും അവസാനിപ്പിച്ചു.

ഒന്ന് രണ്ടു ദിവസം ഞാൻ ഇങ്ങനെ ഒളിച്ചും പാത്തും നടന്നെങ്കിലും ഒരു ദിവസം അവളുടെ കയ്യിൽ പെട്ടു. അന്ന് ഞാൻ ഉച്ചക്ക് ഊണ് കഴിക്കാൻ വന്ന സമയത്തു അവളും വീട്ടിൽ ഉണ്ടായിരുന്നു . അന്നെന്തോ  അവധി ദിവസം ആണ് . പക്ഷെ നമുക്ക് അവധി ഇല്ലല്ലോ..

ഞാൻ ബൈക്കിൽ വന്നു ഉമ്മറത്തേക്ക് കയറുന്നത് അവൾ അപ്പുറത്തെ ഉമ്മറത്തിരുന്നു നോക്കുന്നുണ്ട്. കസേരയിൽ ചമ്രം പടിഞ്ഞിരുന്നു മൊബൈലും നോക്കി ഇരുന്ന അവൾ എന്നെ കണ്ടതും ഒന്ന് ചിരിച്ചു . പക്ഷെ കഴിഞ്ഞതൊക്കെ ഓർത്തപ്പോൾ എനിക്ക് തിരിച്ചു ചിരിക്കാൻ എന്തോ പ്രയാസം തോന്നി..

ഞാൻ നേരെ കിണ്ടിയിൽ നിന്നും വെള്ളമെടുത്തു കൈകഴുകി കൊണ്ട് അകത്തേക്ക് കയറി. അമ്മ ചോറ് വിളമ്പി വെച്ചിട്ടുണ്ടായിരുന്നു. ഞാനതു കഴിച്ചുകൊണ്ടിരിക്കെ വല്യേച്ചി എന്റെ വീട്ടിലേക്ക് വന്നു. ഉമ്മറത്തിരുന്നു അമ്മയുമായി സംസാരിക്കുന്നതൊക്കെ ഞാൻ ഊണ് കഴിക്കുന്നതിനിടെ കേൾക്കുന്നുണ്ട്.

"ദീപു വന്നിട്ടുണ്ടോ കുഞ്ഞമ്മേ ?"

വല്യേച്ചി അമ്മയോട് തിരക്കി.

"ആഹ്..ഊണ് കഴിക്കുന്നുണ്ട് "

അമ്മ ഉമ്മറത്തിരുന്ന പത്രം നോക്കികൊണ്ട് തന്നെ മറുപടി പറഞ്ഞു.

"മ്മ്...അവനോടു പോകുമ്പോ വീട്ടിലൊന്നു കേറാൻ പറയണേ...ഒരു കാര്യം പറയാൻ ഉണ്ട് "

അവൾ ഞാൻ കേൾക്കാൻ പാകത്തിൽ ശബ്ദം കൂട്ടിയാണ് പറഞ്ഞത്.

"മ്മ്...നിനക്കിപ്പോ തന്നെ അങ്ങ് പറഞ്ഞൂടെ"

എന്റെ അമ്മ വല്യേച്ചിയെ സംശയത്തോടെ നോക്കി.

💬 Comments

View all comments