0%

Chapter Title : ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 6K
ഒരു ചായ " അമ്മയുടെ വരവ് നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "പോടാ..നീ കഴിച്ചു കിടക്കണമെങ്കിൽ മണി പന്ത്രണ്ട് ആകും..പിന്നെന്താ ഇപ്പൊ കുടിച്ചാൽ" എന്റെ വാദം തള്ളി അമ്മച്ചി ചിരിച്ചു . പിന്നെ കയ്യിലുണ്ടായിരുന്ന കട്ടൻ ചായയും ഉണ്ണിയപ്പവും എന്റെ മുൻപിലെ തിണ്ണയിലേക്കു വെച്ചു. "മ്മ് ..അതും ശരിയാ ..." ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു ചായ ഗ്ലാസ് കയ്യിലെടുത്തു . "പിന്നെ നീയിങ്ങനെ അവിടെ തന്നെ കൂടിയാൽ മതിയോ ദീപു , വല്ല കോഴ്‌സിനും പോടാ ചെക്കാ .." അമ്മ എന്നത്തേയും പോലെ ഒരുപദേശം വിളമ്പി . "അതൊക്കെ ഇനിയും സമയമില്ലേ അമ്മെ ..ഇപ്പൊ ഇങ്ങനെ പോട്ടെ .." ഞാൻ പതിവ് സ്റ്റൈലിൽ തട്ടിവിട്ടു ചിരിച്ചു .
"മ്മ് ..നിന്റെ അച്ഛൻ വിളിക്കുമ്പോഴും ഇത് തന്നെ പറയണം " അമ്മച്ചി ഒരു ഭീഷണി പോലെ പറഞ്ഞു ചിരിച്ചു . പിന്നെ സീരിയൽ കാണാൻ വേണ്ടി അകത്തേക്ക് തന്നെ തിരിച്ചു നടന്നു . ഞാനാ സമയം ഉമ്മറത്ത് ഒറ്റക്കിരുന്നുകൊണ്ട് ചായയും ഉണ്ണിയപ്പവും കഴിച്ചു തീർത്തു . പിന്നെ കിണ്ടിയിലെ വെള്ളമെടുത്തു കയ്യും വായുമൊന്നു കഴുകികൊണ്ട് തിരിച്ചു അകത്തേക്ക് തന്നെ കയറി . "മുകളിലോട്ടാണോ ?" ഞാൻ ഹാളിലേക്ക് കയറിയതും അമ്മ സംശയത്തോടെ തിരക്കി . "ആഹ് .." ഞാനതിനു പയ്യെ മൂളി . "ആ പെണ്ണ് അവിടെ കിടന്നു ഉറങ്ങിയോ എന്തോ..അതിനെ ഒന്ന് വിളിച്ചേക്കണേ " വല്യേച്ചിയുടെ കാര്യം ഓർത്തു അമ്മ ചിരിയോടെ പറഞ്ഞു . "ആഹ്..പറയാം ..അത് കേൾക്കുമോ എന്തോ " ഞാൻ ആരോടെന്നില്ലാതെ

💬 Comments

View all comments