0%

Chapter Title : ഡെലിവറി ബോയ് ഡയറി 2 [സാഹിൽ]

Author : Sahil Read All Parts 20.8K

വന്നു.

അവൾ അയച്ച സാധനങ്ങളുടെ ലിസ്റ്റ് ഞാൻ നോക്കി. വഴിയിലുണ്ടായിരുന്ന ഒരു കടയിൽ കയറി എല്ലാം വാങ്ങി അതൊക്കെ എടുത്ത് ഞാൻ നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.

ബെൽ അടിച്ചതും അനു വേഗം വാതിൽ തുറന്നു. വീട്ടിൽ നല്ല തിരക്കുള്ള പോലെ തോന്നി. അകത്ത് ആളുകളുടെ ശബ്ദവും കേൾക്കാം.

“കിട്ടിയോ?” അവൾ ചെറിയൊരു ആശ്വാസത്തോടെ ചോദിച്ചു.

ഞാൻ കവർ അവൾക്ക് കൊടുത്തു. അവൾ അതെല്ലാം വേഗം വാങ്ങിക്കൊണ്ടിരിക്കുമ്പോഴും, മുഖത്ത് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

“താങ്ക്യൂ സാഹിൽ… ശരിക്കും ഹെൽപ്പ് ആയി,” അവൾ പറഞ്ഞു.

അതിനുശേഷം പണം ഓൺലൈനായി അയച്ചു.

ഞാൻ കുറച്ച് കൂടി അവിടെ നിൽക്കണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു. സത്യത്തിൽ അവളെ കുറച്ചുകൂടി കാണണം എന്ന് തോന്നിയിരുന്നു. പക്ഷേ അവൾ അത്യാവശ്യം പോലെ അകത്തേക്ക് പോയി.

വാതിൽ അടഞ്ഞിട്ടും കുറച്ച് സെക്കൻഡ് ഞാൻ അവിടെ തന്നെ നിന്നു. എന്നിട്ട് തിരിച്ചു പോയി.

ഒരു കാര്യം ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലായിരുന്നു… അനു കാണാൻ ഏകദേശം ആയിഷ ഖാനെ പോലെ തന്നെയായിരുന്നു. അതേ മുഖഭാവം… അതേ ശരീരഘടന… അതേ കണ്ണുകൾ. ആദ്യമായി കണ്ട ദിവസം മുതൽ തന്നെ എനിക്ക് അത് തോന്നിയിരുന്നു.

അന്ന് ജോലി കഴിഞ്ഞ് രാത്രി ഞാൻ വെറുതെ വാട്സാപ്പ് നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അനുവിന്റെ മെസേജ് ഓർമ്മ വന്നത്.

ഞാൻ അവളുടെ ചാറ്റ് തുറന്നു.

സത്യത്തിൽ അവളുടെ നമ്പർ ഞാൻ മുമ്പേ സേവ് ചെയ്തിരുന്നു. പക്ഷേ അന്ന് നോക്കിയപ്പോൾ അവൾക്ക് പ്രൊഫൈൽ ഫോട്ടോ ഒന്നും ഉണ്ടായിരുന്നില്ല.

ഇപ്പോൾ തുറന്ന് നോക്കിയപ്പോൾ ഒരു ഫോട്ടോ കാണാം. അതായത്…

💬 Comments

View all comments